പേരാമ്പ്ര: മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തര്‍ നയിക്കുന്ന മഹിള സാഹസ് കേരള യാത്രയുടെ പേരാമ്പ്ര ബ്ലോക്ക് പര്യടനം പൂര്‍ത്തിയായി.

കാലത്ത് ചെറുവണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും ആരംഭിച്ച യാത്ര തുറയൂര്‍, കീഴരിയൂര്‍, അരിക്കുളം, മേപ്പച്ചൂര്‍, നൊച്ചാട്, പേരാമ്പ്ര, ചക്കിട്ടപ്പാറ, കൂത്താളി മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം ചങ്ങരോത്ത് മണ്ഡലത്തിലെ കടിയങ്ങാട് പാലത്ത് സമാപിച്ചു.
പിണറായി വിജയന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെന്നും ലഹരിയില്‍ നിന്ന് നമ്മുടെ യുവ തലമുറയുടെ മോചനത്തിനായി പിണറായിയുടെ ഭരണമാറ്റം അനിവാര്യമാണെന്നും ജബി മേത്തര്‍ പറഞ്ഞു.
സമാപന സമ്മേളനം മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. മണ്ഡലം മഹിള കോണ്‍ഗ്രസ് മണലം പ്രസിഡന്റ് കെ. കെ. സുവര്‍ണ്ണ അധ്യക്ഷത വഹിച്ചു. വി.ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.
മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സന്ധ്യ കരണ്ടോട്, ജയലക്ഷമി ദത്തന്‍, കെ. വനജ, ആമിന മോള്‍, സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ജില്ല പ്രസിഡന്റ് ഗൗരി പുതിയേടത്ത്, ബ്ലോക്ക് പ്രസിഡന്റ് എം. സൈറാബാനു, ഡിസിസി സെക്രട്ടറിമാരായ ഇ.വി. രാമചന്ദ്രന്‍, പി.കെ രാഗേഷ്, കെ.കെ വിനോദന്‍, ബ്ലോക്ക് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, വി.പി ഇബ്രാഹിം, പുതുക്കോട്ട് രവീന്ദ്രന്‍, സ്മിത റോജി, കെ.കെ ലീല തുടങ്ങിയവര്‍ സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി ഷൈലജ ചെറുവോട്ട് സ്വാഗതം പറഞ്ഞ ചടങ്ങിന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ. അന്‍സാര്‍ നന്ദിയും പറഞ്ഞു.
Mahila Sahas Kerala Yatra Perambra Block yaatra Completed