മേപ്പയ്യൂര്‍ : ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കവര്‍ച്ച നടത്തിയെന്ന് സംശയിക്കുന്നയാള്‍ പൊലീസ് പിടിയില്‍.

ഇന്നലെ രാത്രി മേപ്പയ്യൂര്‍ വിശ്വഭാരതി കോളേജിന് സമീപം സംശയാസ്പദമായ രീതിയില്‍ നില്‍ക്കുന്നതായി കണ്ട ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ കൈവശം നാണയ തുട്ടുകള്‍ കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നന്മണ്ട ചെമ്പടി ചെമ്പലം ശിവക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും കവര്‍ച്ച നടത്തിയ നാണയ തുട്ടുകളാണെന്ന സംശയത്തിമ്മേല്‍ ഇയാളെയും കൈവശം വച്ചിരുന്ന മോഷണ മുതലുകളടക്കം കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരില്‍ മേപ്പയ്യൂര്‍ എസ്‌ഐ സ്വമേധയാ കേസ് എടുത്തു.
Treasure theft; Suspected thief arrested at meppayoor