ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ കെ സ്മാര്‍ട്ട് ഡസ്‌ക്ക് പ്രവര്‍ത്തനമാരംഭിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐകെഎം) രൂപകല്‍പ്പന ചെയ്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് കെസ്മാര്‍ട്ട്.

സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പിലാക്കിയ കെ-സ്മാര്‍ട്ടിന്റെ സേവനങ്ങള്‍ ഇനി മുതല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലൂം ലഭിക്കുന്നതിന്റെ ഭാഗമായാണ് ചക്കിട്ടപാറയിലും കെ സ്മാര്‍ട്ട് തുടക്കമായത്. ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ എത്താതെയും വിവിധ സോഫ്റ്റ്വെയറുകളെ ആശ്രയിക്കാതെ തന്നെ ഈ സേവനങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ കെ സ്മാര്‍ട്ടിലൂടെ കഴിയും.
കെ സ്മാര്‍ട്ടിലൂടെ ജനന-മരണ രജിസ്‌ട്രേഷന്‍, വിവാഹ രജിസ്‌ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ എത്താതെയും വിവിധ സോഫ്റ്റ്വെയറുകളെ ആശ്രയിക്കാതെ തന്നെ ഈ സേവനങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ കഴിയും.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ കെ സ്മാര്‍ട്ട് ഹെല്‍പ്പ് ഡസ്‌ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് വി.എം, രാജേഷ് അക്കൗണ്ടന്റ് എം.ആര്‍ ദിലീപ,് പ്ലാന്‍ ക്ലര്‍ക്ക് പി.പി സന്തോഷന്‍, സീനിയര്‍ ക്ലര്‍ക്ക് ടി.വി മനോജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാര്‍, പ്രേരക്മാര്‍, തൊഴിലുറപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മനോഹരന്‍ പാലപ്പറമ്പത്ത് എന്നവരുടെ അപേക്ഷ കെ സ്മാര്‍ട്ട് ഹെല്‍പ്പ് ഡസ്‌ക് വഴി സ്വീകരിച്ചു.
K Smart Desk launched in Chakkittapara Grama Panchayat