പേരാമ്പ്ര: അനൃായമായി കോടതി ഫീസ് വര്‍ധിപ്പിച്ചതിനെതിരെ പേരാമ്പ്ര ബാര്‍ അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പേരാമ്പ്ര കോടതി പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കോടതി പരിസരത്ത് തന്നെ സമാപിച്ചു.

ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം. രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രവീന്ദ്രന്‍, അഡ്വ. അഷി, അഡ്വ. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
Perambra Bar Association protests against court fee hike