പേരാമ്പ്ര: പേരാമ്പ്രയില്‍ വീട്ടില്‍ നിന്നും റോഡിലേക്കിറങ്ങിയ ഏഴു വയസുകാരന്‍ ബൈക്കിടിച്ചു മരിച്ചു.പേരാമ്പ്ര കക്കാട് മരുതോറചാലില്‍ സബീഷിന്റെ ഇളയമകന്‍ ധ്യാന്‍ദേവ്(7)ആണ് മരിച്ചത്.

വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ കുട്ടിയെ റോഡിലൂടെ പോകുകയായിരുന്ന ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടിയെ പേരാമ്പ്രയിലെ ഇ.എം.എസ് ആശുപത്രിയില്‍ നിന്നും മൊടക്കല്ലൂര്‍ എം എംസി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ബോഡി മൊടക്കല്ലൂര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.നാളെ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ട് വളപ്പില്‍ സംസ്‌കരിക്കും.
പേരാമ്പ്ര എയുപി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധ്യാന്‍ ദേവ്. അമ്മ രമ്യ, സഹോദരന്‍ ആദിദേവ്.
A second-grader who went out to play on the road in Perambra died after being hit by a bike.