---
title: "പേരാമ്പ്രയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനം."
english_title: "Domestic violence over dowry in Perambra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/282842/domestic-violence-over-dowry-in-perambra"
published_at: "2025-04-11T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f922bd81915_PEEDANM.JPG"
keywords: []
---

# പേരാമ്പ്രയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനം.

> **Lead Summary:** **പേരാമ്പ്ര :** സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ യുവതിയെ മാസങ്ങളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി .പേരാമ്പ്ര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. തൃശൂര്‍ സ്വദേശി ചിങ്ങരത്ത് വീട്ടില്‍ സരയു നാണ് ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും പീഡനം നേരിട്ടതായി പരാതി പെട്ടത്.

## Article Content

**പേരാമ്പ്ര :** സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ യുവതിയെ മാസങ്ങളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി .പേരാമ്പ്ര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. തൃശൂര്‍ സ്വദേശി ചിങ്ങരത്ത് വീട്ടില്‍ സരയു നാണ് ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും പീഡനം നേരിട്ടതായി പരാതി പെട്ടത്.

വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പല തവണകളിലായ് യുവതിയില്‍ നിന്നും സ്വര്‍ണം വാങ്ങിയതായും സരയു പരാതിയില്‍ പറയുന്നു. വാങ്ങിയ സ്വര്‍ണം തിരിച്ചു ചോദിച്ച യുവതിയ്ക്ക് ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും അവഗണനകളും അക്രമങ്ങളും നേരിടേണ്ടി വന്നതായും സരയു ട്രൂ വിഷന്‍ ന്യൂസിനോട് പറഞ്ഞു.

യുവതിയുടെ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഭര്‍തൃ മാതാവ് ശപിക്കുകയും കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായും ഭര്‍ത്താവ് സരുണ്‍ യുവതിയെ മുറിയിലിട്ട് പല പ്രവിശ്യം അടിക്കുകയും ചവിട്ടുകയും കഴുത്തില്‍ പിടിച്ചു അമര്‍ത്തുകയും ചെയ്തതായും യുവതി വെളിപ്പെടുത്തി.

മുഖത്തും കണ്ണിനും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളോടെ യുവതിയെ കല്ലോട് ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചു.യുവതിയുടെ പരാതിയില്‍ മൂരികുത്തി സ്വദേശികളായ ഭര്‍ത്താവ് വടക്കയില്‍ മീത്തല്‍ സരുണ്‍ സത്യന്‍, ഭര്‍തൃ മാതാവ് ഉഷ, ഭര്‍തൃ പിതാവ് സത്യന്‍ എന്നിവര്‍ക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/282842/domestic-violence-over-dowry-in-perambra)