ചങ്ങരോത്ത് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്കുളള മൈക്രോ ക്രഡിറ്റ് വായ്പ വിതരണോദ്ഘാടനം നടന്നു.

ചങ്ങരോത്ത് ബാങ്ക് ഓഡിറ്റോറിയത്തില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ പി.സി. കവിത മുഖ്യാതിഥിയായി. കെഎസ്ബിസിഡിസി പേരാമ്പ്ര മാനേജര്‍ ബേബി റീന പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. റീന, ഗ്രാമപഞ്ചായത്ത് അംഗം കെ.വി. അശോകന്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, ഗ്രാമപഞ്ചായത്ത് അംഗം സെഡ്.എ. അബ്ദുളള സല്‍മാന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടി.കെ. ശൈലജ, ചങ്ങരോത്ത് സഹകരണ ബേങ്ക് പ്രസിഡണ്ട് സി.എം. ചന്ദ്രന്‍, ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ ഗ്രാമപഞ്ചായത്ത് അംഗം ഇ.ടി. സരീഷ്, ചങ്ങരോത്ത് വനിതാ സഹകരണസംഘം പ്രസിഡണ്ട് കെ.കെ. ജലജ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ യു. അനിത സ്വാഗത പറഞ്ഞ ചടങ്ങില്‍ കുടുംബശ്രീ സിഡിഎസ് മെമ്പര്‍ സെക്രട്ടറി പി.എം. ഗിരീശന്‍ നന്ദിയും പറഞ്ഞു.
Inauguration of micro-credit loan distribution for Kudumbashree neighborhood groups