അരിക്കുളം: വിഷുദിനത്തില്‍ കണി കണ്ടുണരാന്‍ സ്വന്തമായി വീടില്ലാത്ത ബിന്ദുവിന് സന്തോഷത്തിന്റെ വിഷു ദിനം ആക്കിയിരിക്കുകയാണ്.

അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്ക് മസ്ജിദുന്നൂര്‍ മഹല്ല് പ്രസിഡണ്ട് കെ ഇമ്പിച്ച്യാലിയാണ് തന്റെ മഹല്ല് പ്രദേശത്ത് വസിക്കുന്ന വരപ്പുറത്ത് ബിന്ദുവിന് വിഷു കൈനീട്ടമായി ഒരു വീട് വാഗ്ദാനം ചെയ്തത്.കുറ്റിയടിക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ച് വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വിഷുദിനത്തില്‍ തന്നെ ആരംഭവും കുറിച്ചു.
ജീവകാരുണ്യ സാമൂഹിക സേവനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച തറവട്ടത്ത് ഇമ്പിച്ച്യാലി (സിതാര) രാജ്യത്തിന്റെ മതസൗഹാര്‍ദ്ദ സംസ്‌കാരത്തെകൂടിയാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നത്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ വീട് പണി പൂര്‍ത്തീകരിച്ച് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
അരിക്കുളം ഗ്രാമപഞ്ചായത്ത് അംഗം എന്‍.വി നിജേഷ് കുമാര്‍, ശശി ഊട്ടേരി, ആവള മുഹമ്മത്, ശ്രീധരന്‍ കണ്ണമ്പത്ത്, വി.പി.കെ ലത്തീഫ്, കെ.പി മുഹിയുദ്ദീന്‍, ഇ.കെ സജീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ നേതൃത്വം നല്‍കി.
Bindu's house is a palace for the President as a Vishu hand-stretched