പേരാമ്പ്ര: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ പ്രതിഷേധധര്‍ണ നടത്തി.അടുക്കള പൂട്ടിക്കുന്ന ഗ്യാസ് വില വര്‍ധന,നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനദ്രോഹം,

ഗ്യാസ് സബ്‌സിഡിക്ക് വേണ്ടി വീട്ടമ്മമാരെ കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിക്കുകയും പിന്നീട് സബ്‌സിഡി നിര്‍ത്തലാക്കുകയും, ഇപ്പോള്‍ ഉപവാക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ല എന്ന് പറഞ്ഞുകൊണ്ട് പിഴ ഈടാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്.
വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് റംഷീന ജലീല്‍, പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് ഷബിനാ റഷീദ്, എസ്ഡിപിഐ കമ്മിറ്റി അംഗം അസ്മ പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.
ജനങ്ങളെ വഞ്ചിതരാക്കുന്ന ഇത്തരം നടപടികളില്‍ നിന്നും സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും കുതിച്ചുയരുന്ന പാചകവാതക വിലവര്‍ധനവിന് അടിയന്തരമായി പരിഹാരം കാണണമെന്നും, ഉപഭോക്താക്കള്‍ക്ക് ആണെന്ന് വാഗ്ദാനം ചെയ്ത സബ്‌സിഡി പുനരാരംഭിക്കണം എന്നും റംഷീന ജലീല്‍ ആവശ്യപ്പെട്ടു.
Women India Movement holds protest in Perambra