കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ ഹോം കേയര്‍ സേവനം തടസപ്പെടുത്തിയ തല്‍ക്കാലിക ജീവനക്കാരനായ ഡ്രൈവറേ പുറത്താക്കുക, ജല്‍ജീവന്‍ മിഷന്‍ പദ്ധതിയിലെ അപാതകള്‍ പരിഹരിക്കുക, 2 വര്‍ഷമായി തുടങ്ങി വെച്ച ഓഫീസ് നവീകരണം എങ്ങും മെത്താതെ ഇഴഞ്ഞ് നീങ്ങുകയാണ് ഇതിനേകുറിച്ച് വിജിലന്‍സ് അന്യേഷിക്കുക

,20 24-25 വര്‍ഷത്തേ പദ്ധതിയില്‍ കോടികളുടെ ഫണ്ട് നഷ്ടപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് വെല്‍ഫയര്‍ മെമ്പര്‍മാര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.മധു കൃഷ്ണന്‍ ഉദ്്ഘാടനം ച്ചെയ്തു.ഗ്രാമ പഞ്ചയത്ത് അംഗം ഇ.ടി സരീഷ് അധ്യക്ഷത വഹിച്ചു. മൂസ്സ കോത്തമ്പ്ര, കെ.എം ഇസ്മായില്‍, സി.കെ രാഘവന്‍, സത്യന്‍ കല്ലൂര്, വീകെ ഗീത . കെ.എം അഭിജിത്ത,് കെ.ടി മൊയ്തീന്‍, സെഡ്.എ സല്‍മാന്‍, കെ.മുബഷിറതുടങ്ങിയവര്‍ സംസാരിച്ചു
Changaroth Gram Panchayat members staged a dharna in front of the Panchayat office.