നടുവണ്ണൂര്‍ : മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാ വാര്‍ഡ് മന്ദങ്കാവ് കൊയിലോത്ത് താഴെ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.

റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ നിര്‍വ്വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് ആധ്യക്ഷത വഹിച്ചു.
എം. സുധാകരന്‍, ബീനാ ശൈലന്‍, സി.എം നാരായണന്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, കെ.എം. രവി, വിജയന്‍ കൊയിലോത്ത്, കെ.എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Inauguration of the Mandankavu Koiloth Thaza Road