കൊയിലാണ്ടി: കൊയിലാണ്ടിയില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്ന് രാവിലെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് കിഴക്കു ഭാഗത്ത് ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഉദ്ദേശ്യം 55വയസ്സ് ഉണ്ടാകും.കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തി മൃതദേഹം കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രയില്‍ എത്തിച്ചു.
ഗ്രേഡ് എഎസ്ടിഒ പ്രദീപിന്റെ നേതൃത്വത്തില്‍ സേന അംഗങ്ങളായ നിധി പ്രസാദ്, രജീഷ്, രാജേഷ്, പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
An unknown person died after being hit by a train at Koyilandi