ചെറുവണ്ണൂര്‍ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ചെറുവണ്ണൂര്‍ മണ്ഡലം 87-ാം ബൂത്ത് സമ്മേളനം സംഘടിപ്പിച്ചു.

ആവളയില്‍ കെപിസിസി നിര്‍വാഹക സമിതി അംഗം സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു.
ഇനി വരുന്ന നാളുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ലാത്ത നാളുകള്‍ ആണെന്നും, കാലഘട്ടത്തിന്റെ ദൗത്യം നിര്‍വ്വഹിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സത്യന്‍ കടിയങ്ങാട് പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ വിജയന്‍ ആവള അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം വി.ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെസ്മിന മജീദ്, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എ.കെ ഉമ്മര്‍, ആര്‍.പി ഷോഭിഷ്, ഇ പ്രദീപ് കുമാര്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നളിനി നല്ലൂര്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി ദാമോദരന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിയാദ് ചെറുവണ്ണൂര്‍, ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകരായ ഷൈനി പ്രകാശ്, തിരുവള്ളൂര്‍ സി.കെ കരുണാകരന്‍, മേക്കപ്പ് ആര്‍ട്ടിസ്‌റ് ടി.കെ കുഞ്ഞിരാമന്‍, സംസ്‌കൃത സാഹിത്യ ഡോക്ടറേറ്റ് നേടിയ കൃപാലക്ഷ്മി, ആരോഗ്യ പ്രവര്‍ത്തക എന്‍.പി പ്രസന്ന, മികച്ച ക്ഷീരകര്‍ഷക അവാര്‍ഡ് നേടിയ കെ.സി ബബിത എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ബൂത്ത് പ്രസിഡന്റ് സുജീഷ് നല്ലൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് സരോജിനി രമ്യലയം നന്ദിയും പറഞ്ഞു.
Indian National Congress Cheruvannur Constituency Booth Conference