ചക്കിട്ടപാറ : ഒന്നാം ബ്ലോക്ക്-ഇല്യാട്ടുമ്മല്‍ കോണ്‍ഗ്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുതുകാട് അഞ്ചാം വാര്‍ഡില്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഒന്നാം ബ്ലോക്ക്-ഇല്യാട്ടുമ്മല്‍ കോണ്‍ഗ്രീറ്റ് റോഡാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഗ്രാമപഞ്ചായത്ത് വികസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ സി.കെ ശശി അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കണ്‍വീനര്‍ കെ.കെ രാജന്‍, ഷീന പുരുഷു, കെ.പി ദാമോദരന്‍, പ്രദീഷ് ചാലു പറംമ്പില്‍, ബിന്ദു സുഭാഷ് എന്നിവര്‍ സംസാരിച്ചു.
Inauguration of 1st Block-Ilyattummal Concrete Road