പേരാമ്പ്ര: എരവട്ടൂരില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന മെഡിക്കല്‍ ടീമിന്റെ സഹകരണത്തോടെയാണ് എരവട്ടൂര്‍ ജനകീയ വായനശാലയുടെ നേതൃത്വത്തില്‍ എരവട്ടൂര്‍ കനാല്‍ മുക്ക് പരിസരത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ലിസി ഉദ്ഘാടനം ചെയ്തു. ടി.എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പയിനില്‍ എഴുപതോളം ആളുകളെ പരിശോധിച്ച് മരുന്ന് നല്‍കി.
ജീവിതശൈലി രോഗത്തെക്കുറിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോ. നിധിന്‍ രാഘവ് ക്ലാസെടുത്തു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരായ ജോഷി അഗസ്റ്റിന്‍, വി.സി അനുശ്രീ എന്നിവര്‍ സംസാരിച്ചു. ഇ.എം. ബാബ, വനജ ആനേരി, ബിന്ദു ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Life style diagnosis medical camp at eravattur