പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഡിസംബര്‍ മൂന്നിന് പേരാമ്പ്രയില്‍ തിരിതെളിയും. ഡിസംബര്‍ മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് തിയ്യതികളിലായാണ് കലോത്സവം.

309 ഇനങ്ങളിലായി 17 ഉപജില്ലകളില്‍ നിന്നുള്ള പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. 19 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. കലോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും.
ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡിസബര്‍ മൂന്ന്, അഞ്ച് തിയ്യതികളില്‍ രചനാ മത്സരങ്ങളും അഞ്ച് മുതല്‍ എട്ട് വരെ സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുക.
പേരാമ്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂര്‍ത്തി ഹാള്‍, ജിയുപിഎസ് പേരാമ്പ്ര, ബഡ്‌സ് സ്‌കൂള്‍, ദാറുന്നുജും ആര്‍ട് ആന്റ് സയന്‍സ് കോളേജ്, എന്‍ഐഎം എല്‍പി സ്‌കൂള്‍, സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, പേരാമ്പ്ര സികെജി ഗവ. കോളേജ് എന്നിവിടങ്ങളിലാണ് വേദികള്‍ ഉള്ളത്.
Kozhikode Revenue District School Art Festival from December 3