പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മീഡിയ സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അര്‍ജുന്‍ കട്ടയാട്ട് അധ്യക്ഷനായി. കണ്‍വീനര്‍ സി.കെ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ലിസി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മിനി പൊന്‍പറ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. നിഷിത, പേരാമ്പ്ര പ്രസ് ക്ലബ് പ്രസിഡന്റ് ഇ.എം ബാബു, സെക്രട്ടറി ദേവരാജ് കന്നാട്ടി, ട്രഷറര്‍ ഇ. ബാലകൃഷ്ണന്‍, എന്‍.പി വിധു, കെ.വി ഷിബു, പി.കെ ബിജു, അബ്ദുല്‍ ജലീല്‍, പി കെ സുനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Revenue District Arts Festival; Media Center opened