പേരാമ്പ്ര: രചനാ മത്സരങ്ങളോടെ റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി.പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് ഇന്ന് രചനാ മത്സരങ്ങള്‍ നടക്കുന്നത്.
കഥാരചന, കവിതാ രചന, കാപ്ഷന്‍ രചന, ഉപന്യാസം, സമസ്യ പുരാണം, ഗദ്യപാരായണം, സിദ്ധരൂ പോച്ചാരണം, പ്രശ്‌നോത്തരി ,ഗദ്യ വായന, തര്‍ജ്ജമ ,പദപ്പയറ്റ്, പദ കേളി, പോസ്റ്റര്‍ നിര്‍മാണം, നിഘണ്ടു നിര്‍മ്മാണം, ക്വിസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് നടക്കുക.
സ്റ്റേജ് തിര മത്സരങ്ങള്‍ 5-ാം തിയ്യതി മുതലാണ് നടക്കുക.നേരത്തെ 4-ാം തിയ്യതി നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്നത്തേക്ക് മാറ്റിയത് 4 ന് മത്സരങ്ങള്‍ ഉണ്ടാവില്ല.5 ന് രാവിലെ 11 മണിക്ക് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമാപന ഉദ്ഘാടനം 8 ന് വൈകുന്നേരം 5 മണിക്ക് എം.കെ മുനീര്‍ എംഎല്‍എനിര്‍വ്വഹിക്കും.
Revenue District Arts Festival has started