പേരാമ്പ്ര: മേപ്പയ്യൂര്‍ പന്നിമുക്കില്‍ നിന്നും മാരക നിരോധിത ലഹരി മരുന്നായ എംഡിഎംഎ പിടികൂടി. ചേരാപുരം സ്വദേശി സി.വി അജ്മല്‍, ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍ എന്നിവരെ പൊലീസ് പിടികൂടി.

പേരാമ്പ്ര ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മേപ്പയ്യൂര്‍ പോലീസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും അറസ്റ്റിലായത്.
ഇവരില്‍ നിന്നും 10 നു മുകളില്‍ ഗ്രാം ലഹരിമരുന്ന് പിടികൂടിയതായാണ് വിവരം. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ എടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.
Massive MDMA hunt in Mepayyur Pannimuk; A young man and a young woman are in police custody