---
title: "യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു"
english_title: "Youth Congress blockaded the road at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233854/youth-congress-blockaded-the-road-at-perambra"
published_at: "2024-09-07T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbeca4a84ce_auparotham.jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു

> **Lead Summary:** ** പേരാമ്പ്ര **: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.

## Article Content

** പേരാമ്പ്ര **: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.

സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കന്മാരെയും പ്രവര്‍ത്തകരെയും പിണറായി വിജയന്റെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം റോഡ് ഉപരോധവും സംഘടിപ്പിച്ചത്.

ഉപരോധസമരം ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസഥാന ജനറല്‍ സെക്രട്ടറി ജാസ്മിന മജീദ്, കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്  എസ് സുനന്ദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍, കെഎസ്യൂ ജില്ലാ വൈസ് പ്രസിഡന്റ് എസ് അഭിമന്യു, കിഷോര്‍ കാന്ത്, ആദര്‍ശ് രാവറ്റമഗലം, ഫൈസല്‍ പാലിശേരി, ആര്‍.പി അക്ഷയ്, കെ.പി നജീബ്, കെ.കെ അന്‍സാര്‍, അദ്വൈദ്, കെ.കെ അനുരാഗ്, സുഭാഷ് തുറയൂര്‍, അര്‍ഷിന, എബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233854/youth-congress-blockaded-the-road-at-perambra)