പേരാമ്പ്ര: കടിയങ്ങാട് പുറവുരിടം പരദേവതാ ക്ഷേത്രം കളമെഴുത്തും തേങ്ങയേറും പാട്ടും മഹോത്സവം സമാപിച്ചു. സമാപന ദിവസമായ സദനം സുരേഷ്, കലാ മണ്ഡലം സനൂപും ഇരട്ട തായമ്പകയ അവതരിപ്പിച്ചു.
ചിറക്കര ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച മഹാ താലപ്പൊലിയില്‍ നിരവധി പേര്‍ അണി നിരന്നു.രാത്രി 11മണിക്ക് സദനം രാജേഷ് ന്റെ പ്രാമാണികത്വത്തില്‍ പാണ്ടി മേളം അരങ്ങേറി. ജോലിക്കിടയില്‍ കളഞ്ഞു കിട്ടിയ പണം ഉടമയെ തിരിച്ചേല്പിച്ചു മാതൃക കാട്ടിയ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ആയ എം.മീനാക്ഷി, കെ. പ്രീത എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
വൃശ്ചികം ഒന്ന് മുതല്‍ പ്രസാദ ഊട്ടും നടക്കുന്നു.കളത്തിലാട്ടം കളംമായ്ക്കല്‍ എന്നിവക്ക് ശേഷം ചെറുവലത്തു നാരായണന്റെ നേതൃ ത്തില്‍,കുന്നത് ഷാജു നയിച്ച കരിമരുന്നു പ്രയോഗത്തോടെ ഉത്സവo സമാപിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി മോഹനന്‍, പ്രസിഡന്റ് ശശീന്ദ്രന്‍, വി.പി ഭാസ്‌കരന്‍ , ജയന്‍ നടുത്തുരുത്തി,രമേശന്‍ എന്നിവര്‍ നേതൃത്തം നല്‍കി.
Kalamezhuthu, Thengayer and Singing the mahotsavam concludes