പേരാമ്പ്ര: സുരക്ഷയുടെ പാഠങ്ങള്‍ കണ്ടും കേട്ടും ഹൃദിസ്ഥമാക്കാന്‍ അഗ്‌നിരക്ഷാ നിലയ സന്ദര്‍ശനം നടത്തി കുറ്റ്യാടിയിലെ ഐഡിയല്‍ ഹെവന്‍സ് പബ്ലിക്ക് സ്‌ക്കൂളിലെ കുട്ടികളും മുയിപ്പോത്ത് വെണ്ണാറോഡ് എല്‍ പി സ്‌ക്കൂളിലെ മൂന്ന് നാല് ക്ലാസ്സിലെ കുട്ടികളും.
പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍ കുട്ടികള്‍ക്ക് സുരക്ഷാക്ലാസുകള്‍ നല്‍കി. എക്സ്റ്റിുംഗുഷര്‍ പ്രയോഗരീതികള്‍, മൊബൈല്‍ ടാങ്ക് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍, റോപ്പ് റെസ്‌ക്യൂ എന്നിവ കൂട്ടികള്‍ക്ക് നിലയ ജീവനക്കാര്‍ പരിചയപ്പെടുത്തി.
സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍ എം ഹരീഷ്, ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍മാരായ പി.ആര്‍ സോജു, കെ.കെ ഗിരീഷ്‌കുമാര്‍, വി വിനീത്, ടി വിജീഷ്, കെ രഗിനേഷ് എന്നിവരും കുട്ടികള്‍ക്ക് പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ അറിവു പകര്‍ന്നു നല്‍കി. സ്‌ക്കൂള്‍ അധ്യാപകരും പിടിഎ ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു.
Safety lessons should start in infancy at perambra