പേരാമ്പ്ര: കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ 6-ാം മത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി. പേരാമ്പ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
പൊതുവിദ്യാലയങ്ങളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സ്ഥിര നിയമനം സമൂഹത്തിന്റെ ആവശ്യമാണ്. ഇത് നടപ്പിലാകാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് അദേഹം ഉറപ്പുനല്‍കി.
ജില്ലാ പ്രസിഡന്റ് ബി ശ്രീകല അധ്യക്ഷത വഹിച്ചു. കീര്‍ത്തന അനുശോചനപ്രമേയവും പി.എം ലിനി രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. കെആര്‍ടിഎ ജില്ലാ സെക്രട്ടറി എല്‍.കെ അഖില്‍ കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കെആര്‍ടിഎ ജനറല്‍ സെക്രട്ടറി കെ.കെ വിനോദന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ ഷാജിമ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി വി സജിന്‍ കുമാര്‍, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശന്‍, സോഫിയ, കെഎസ്ടിഎ ജില്ലാ എക്‌സിക്യൂട്ടീവ് വി.പി നിത, സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ സുനില്‍, ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌റ്റെല്ല മാര്‍ഗരറ്റ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എന്‍.കെ പുഷ്പന്‍ പ്രസിഡന്റ്, ബി ശ്രീകല സെക്രട്ടറി, സ്‌റ്റെല്ല മാര്‍ഗരറ്റ് ട്രഷറര്‍ എന്നിവരെയും സഹഭാരവാഹികളായി എല്‍.കെ അഖില്‍കുമാര്‍, ആര്‍ ഗോവിന്ദന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാര്‍, വി.വി ജസ്‌ന, വി.എസ് ദൃശ്യ വൈസ് പ്രസിഡന്റ്മാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
KRTA Kozhikode District Conference has started at perambra