പേരാമ്പ്ര ഫ്ളവേഴ്സ് പുഷ്പ കൃഷിയുടെ വിളവെടുപ്പ് നടത്തി

പേരാമ്പ്ര ഫ്ളവേഴ്സ് പുഷ്പ കൃഷിയുടെ വിളവെടുപ്പ് നടത്തി
Sep 6, 2024 04:00 PM | By SUBITHA ANIL

പേരാമ്പ്ര : ഓണാഘോഷത്തെ വര്‍ണ്ണാഭവും സൗന്ദര്യമുള്ളതുമാക്കാന്‍ പേരാമ്പ്രയുടെ സ്വന്തം പൂവാടികള്‍ പൂത്തുലഞ്ഞു.

തുമ്പയും കാക്കപ്പൂവും മുക്കുറ്റുയും കണ്ണാന്തളിയും അരിപൂവുമെല്ലാം ഉപയോഗിച്ച് പൂക്കളം തീര്‍ക്കുന്ന കാലം തീര്‍ത്തും അന്യമായി. മറുനാടുകളില്‍ നിന്ന് മലയാളിയുടെ പൂക്കടകളിലേക്ക് വരുന്ന ജമന്തിയും ചെണ്ടുമല്ലിയും പൂക്കളങ്ങളുടെ മനോഹാരിത കൂട്ടിയപ്പോള്‍ മലയാളി വില്ക്കുന്ന കാണത്തിന്റെ അളവ് കൂട്ടേണ്ടി വന്നു. ഇതിന് ഒരു പരിഹാരമെന്നോണം നാട്ടിന്‍ പുറങ്ങളില്‍ കര്‍ഷകര്‍ പൂക്കൃഷി ആരംഭിച്ചു.

പോയ വര്‍ഷങ്ങളില്‍ പല കര്‍ഷക കൂട്ടായ്മകളും കുടുംബശ്രീ പ്രവര്‍ത്തകരും സംഘടനകളും പൂകൃഷി നടത്തി വിജയം കണ്ടിരുന്നു. പേരാമ്പ്ര പന്ത്രണ്ടാം വാര്‍ഡ് കാര്‍ഷിക കൂട്ടായ്മയും തങ്ങുളുടെ പൂന്തോപ്പില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ചെണ്ടുമല്ലികള്‍ വിളയിച്ചെടുത്തിരുന്നു. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ വര്‍ഷവും പുഷ്പകൃഷി നടത്തി വിജയം കണ്ടു.

പേരാമ്പ്ര ബൈപ്പാസിന്റെ ഓരത്ത് മായന്‍ അലി സൂപ്പര്‍ ജ്വല്ലറി കൃഷിയിറക്കാന്‍ സൗജന്യമായി നല്‍കിയ 80 സെന്റ് സ്ഥലത്താണ് കര്‍ഷക കൂട്ടായ്മ കൃഷിയിറക്കിയത്. ആത്മ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ സീഡ് മണി 2024 - 25 ഫണ്ട് ഉപയോഗിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ 2000 ഹൈബ്രീഡ് ചെണ്ടുമല്ലി തൈകളാണ് ഇവിടെ നട്ട് വളര്‍ത്തി വിളവെടുപ്പിന് പാകമാക്കിയെടുത്തത്.

കാര്‍ഷിക കൂട്ടായ്മയിലെ അംഗങ്ങളായ സുരേന്ദ്രന്‍ എടയാടത്തില്‍ മീത്തല്‍, ചാത്തോത്ത് ചാലില്‍ ബാലകൃഷ്ണന്‍, കണ്ടം പറമ്പില്‍ ചന്ദ്രന്‍, കെ.പി. മല്ലിക, സി. റോഷ്ന, പി. ശ്രീജ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. നടീല്‍ ഉയത്സവത്തിന് ശേഷം 66 ാം നാളില്‍ അത്തം ഒന്നിന് തന്നെ പുഷ്പകൃഷിയുടെ വിളവെടുപ്പ് നടത്താന്‍ ഈ കര്‍ഷക കൂട്ടായ്മക്ക് സാധിച്ചു.

ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു. ഇവ പേരാമ്പ്ര ഫ്ളവേഴ്സ് എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിച്ചു. പേരാമ്പ്ര ഫ്ലവേഴ്സിന്റെ ആദ്യ വില്പന സത്യന്‍ വിഘ്‌നേശ്വരക്ക് നല്‍കി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം പി. ജോന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം. സജു, കൃഷി ഓഫീസര്‍ ഇ. നിസാം അലി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ.ആര്‍ ജയേഷ്, കൃഷി അസിസ്റ്റന്റ്മാരായ ടി.കെ രജീഷ്മ, ആര്‍. അഹല്‍ജിത്ത്, ബ്ലോക്ക് ടെക്നോളജി മാനേജര്‍മാരായ ധനേഷ് കാരയാട്, നീതു മരുതേരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പേരാമ്പ്ര റൈസിന് ശേഷം പേരാമ്പ്ര ഗ്രാമപഞ്ചായത്തും കൃഷിഭവനും വിപണിയില്‍ എത്തിക്കുന്ന അടുത്ത ബ്രാന്‍ഡ് ആണ് പേരാമ്പ്ര ഫ്ളവേഴ്സ്.

ഈ വര്‍ഷം അവസാനത്തോടെ ഇരുപതോളം പേരാമ്പ്രയുടെ സ്വന്തം ബ്രാന്‍ഡുകള്‍ വിപണിയില്‍ എത്തിക്കാനുള്ള നടപടികള്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും നടത്തി വരുന്നു. അവയുടെ വിപണനം സാധ്യമാക്കാനുള്ള അഗ്രിഗേറ്റര്‍ കിയോസ്‌ക് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനവും നടന്നുവരുന്നു.

Perambra Flowers has done the harvesting of the flower farm

Next TV

Related Stories
പേരാമ്പ്രയില്‍ ശിലാ ലിഖിതങ്ങള്‍ കണ്ടെത്തി

Jul 30, 2025 11:29 PM

പേരാമ്പ്രയില്‍ ശിലാ ലിഖിതങ്ങള്‍ കണ്ടെത്തി

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കി വാണിരുന്ന സാമൂതിരി രാജ വംശത്തിലെ മാനവിക്രമ രാജന്റെ പേര് പരാമര്‍ശിക്കുന്ന...

Read More >>
പേരാമ്പ്രയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

Jul 30, 2025 10:56 PM

പേരാമ്പ്രയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരനായ കായണ്ണ സ്വദേശിക്ക്...

Read More >>
മുതുവണ്ണാച്ചയിലെ അക്രമം, മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം; ബിജെപി

Jul 30, 2025 07:33 PM

മുതുവണ്ണാച്ചയിലെ അക്രമം, മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം; ബിജെപി

ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ചയില്‍ കഴിഞ്ഞ ദിവസം ബിജെപി...

Read More >>
പ്രേംചന്ദ് അനുസ്മരണവും ലഹരിവിരുദ്ധ കവിയരങ്ങും ചാലിക്കരയില്‍

Jul 30, 2025 05:50 PM

പ്രേംചന്ദ് അനുസ്മരണവും ലഹരിവിരുദ്ധ കവിയരങ്ങും ചാലിക്കരയില്‍

ഹിന്ദി നോവല്‍ സാമ്രാട്ട് മുന്‍ഷി പ്രേംചന്ദിന്റെ ജന്മ ദിനാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 3...

Read More >>
ജനറല്‍ ബോഡിയോഗവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും

Jul 30, 2025 03:23 PM

ജനറല്‍ ബോഡിയോഗവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും

പുറ്റാട് കനാല്‍ പാലത്തിന് സമീപം തട്ടാന്‍ കണ്ടി ഭവനത്തില്‍ സംഘടിപ്പിച്ച...

Read More >>
യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം; വയോധികനെ കയ്യോടെപൊക്കി നാട്ടുകാര്‍

Jul 30, 2025 02:49 PM

യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം; വയോധികനെ കയ്യോടെപൊക്കി നാട്ടുകാര്‍

ബസ് സ്റ്റാന്‍ഡില്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച വയോധികനെ...

Read More >>
Top Stories










//Truevisionall