റവന്യു ജില്ലാ കലോത്സവം: കോഴിക്കോട് സിറ്റി ഓവറോള്‍ ചാമ്പ്യന്മാര്‍

റവന്യു ജില്ലാ കലോത്സവം: കോഴിക്കോട് സിറ്റി ഓവറോള്‍ ചാമ്പ്യന്മാര്‍
Dec 9, 2023 09:02 PM | By Akhila Krishna

പേരാമ്പ്ര: അഞ്ച് ദിനരാത്രങ്ങളില്‍ പേരാമ്പ്രയില്‍ കൗമാര കലയുടെ മാമാങ്കം തീര്‍ത്ത കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി കോഴിക്കോട് സിറ്റി.

കലോത്സത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി 914 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ കിരീടനേട്ടം. 848 പോയിന്റുമായി ചേവായൂര്‍ ഉപജില്ല രണ്ടും 819 പോയിന്റ് നേടി കൊയിലാണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്‌കൂളുകളില്‍ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. 332, 297, 236 എന്നിങ്ങനെയാണ് സ്‌കൂളുകളുടെ പോയിന്റ് നില.ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ കോഴിക്കോട് സിറ്റിയാണ് ഒന്നാമത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടിയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ചേവായൂരുമാണ് രണ്ടാമത്.

സംസ്‌കൃതോത്സവം യു.പി വിഭാഗത്തില്‍ മേലടിയും ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ ബാലുശ്ശേരിയും ചാമ്പ്യന്മാരായി. അതേസമയം യു.പി വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ കൊയിലാണ്ടി, നാദാപുരം, താമരശ്ശേരി ഉപജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാദാപുരം ഒന്നാമതെത്തി.ഡിസംബര്‍ മൂന്ന് മുതല്‍ എട്ട് വരെ പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയ 19 വേദികളിലാണ് കലോത്സവം അരങ്ങേറിയത്. 17 സബ് ജില്ലകളില്‍ നിന്നായി 10,000 ഓളം കലാ പ്രതിഭകളാണ് കലോത്സവത്തില്‍മാറ്റുരച്ചത്.

Revenue District Arts Festival: Kozhikode City Overall Champions

Next TV

Related Stories
റോഡ് ഉദ്ഘാടനം ചെയ്തു

Mar 5, 2024 02:34 PM

റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടാം വാർഡിലെ ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ കനാൽ റോഡിൽ മൂന്നാം റീച്ചിൽ ടാറിംങ്...

Read More >>
LDF 32-ാം ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ MLA നിർവ്വഹിച്ചു

Mar 5, 2024 02:07 PM

LDF 32-ാം ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ MLA നിർവ്വഹിച്ചു

LDF 32-ാം ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം ടി പി രാമകൃഷ്ണൻ MLA...

Read More >>
മികച്ച പാട്ടെഴുത്ത് കാരനുള്ള പുരസ്‌കാരം എ.കെ സലാം കുറ്റ്യാടിക്ക്

Mar 5, 2024 01:59 PM

മികച്ച പാട്ടെഴുത്ത് കാരനുള്ള പുരസ്‌കാരം എ.കെ സലാം കുറ്റ്യാടിക്ക്

കേരള മാപ്പിളകലാ അക്കാദമി കോഴിക്കോട് ജില്ലാ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മികച്ച പാട്ടെഴുത്തുകാരനുള്ള അവാര്‍ഡിന്...

Read More >>
കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍      പേരാമ്പ്ര മണ്ഡലം പൊതുയോഗം നടന്നു

Mar 4, 2024 10:06 AM

കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം പൊതുയോഗം നടന്നു

കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (KSSPA) പേരാമ്പ്ര മണ്ഡലം പൊതുയോഗം 02/03/2024 ശനിയാഴ്ച രാവിലെ 10 മണിക്ക് പേരാമ്പ്ര വ്യാപാരഭവന്‍...

Read More >>
കൂരാച്ചുണ്ടില്‍ കാട്ട് പോത്തുകള്‍ ഇറങ്ങി

Mar 4, 2024 10:01 AM

കൂരാച്ചുണ്ടില്‍ കാട്ട് പോത്തുകള്‍ ഇറങ്ങി

കൂരാച്ചുണ്ടില്‍ കാട്ട് പോത്തുകള്‍ ഇറങ്ങിയതോടെ ജനം ഭീതിയില്‍. ഇന്നലെ രാത്രിയും ഇന്ന് കാലത്തുമായാണ് കാട്ടുപോത്തുകളെ കണ്ടത്. കൂരാച്ചുണ്ട്...

Read More >>
കല്ലോട് ഗവ.എല്‍.പി സ്‌കൂളിന്റെനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സഹവാസ ക്യാമ്പും അനുബന്ധ പരിപാടികളും നടന്നു

Mar 3, 2024 09:31 PM

കല്ലോട് ഗവ.എല്‍.പി സ്‌കൂളിന്റെനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സഹവാസ ക്യാമ്പും അനുബന്ധ പരിപാടികളും നടന്നു

കൂത്താളി ഗ്രാമ പഞ്ചായത്തിലെ കല്ലോട് ഗവ.എല്‍.പി സ്‌കൂളിന്റെനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സഹവാസ ക്യാമ്പും അനുബന്ധ...

Read More >>
Top Stories


News Roundup


Entertainment News