പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് ജംഗ്ഷനില്‍ ട്രാഫിക്ക് സിഗ്‌നല്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. സ്ഥിരം അപകട മേഖലയായ ഇ എം എസ് ജംഗ്ഷനിലാണ് ധര്‍ണ്ണ നടത്തിയത്.

പേരാമ്പ്ര ബൈപ്പാസ് മരണക്കെണികളാകുന്നതിനെതിരെ മഹിള കോണ്‍ഗ്രസ് ഉണ്ണിക്കുന്ന് മേഖല കമ്മറ്റിയാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നിത്യേന അപകടങ്ങള്‍ സംഭവിക്കുന്ന പേരാമ്പ്ര ബൈപ്പാസില്‍ എത്രയും വേഗം ട്രാഫിക്ക് സിഗ്‌നല്‍ സ്ഥാപിക്കണമെന്ന് പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.
നവ കേരള സദസിന് കോടികള്‍ ധൂര്‍ത്ത് അടിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുന്ന ഇത്തരം വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്ന ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പ് മന്ത്രിമാര്‍ക്കെതിരെയും അദ്ദേഹം പ്രതിഷേധിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജുള അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം സത്യന്‍ കടിയങ്ങാട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ മധു കൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മിനി വട്ടക്കണ്ടി, നിയോജക മണ്ഡലം പ്രസിഡന്റ് സൈറാബാനു, ഡി സി സി അംഗം ജാനു കണിയാംകണ്ടി, മണ്ഡലം പ്രസിഡന്റ് രേഷ്മ പൊയില്‍, ഷീന ഹരിദാസന്‍, സതി, സല്‍മ അസീസ് എന്നിവര്‍ സംസാരിച്ചു.
സിന്ധു ഗിരീഷ്, ഹാജറ മുനീര്‍, നാരായണി പാറകണ്ടി, മിനി മനോജ്, ഗീത യു.സി തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.
Traffic signal to be installed at Perampra bypass junction: Mahila Congress with protest dharna