പേരാമ്പ്ര: പേരാമ്പ്രയില്‍ നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് അപകടം. പ്രസവം കഴിഞ്ഞ് ആറ് ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുറ്റ്യാടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.

ഇന്ന് വൈകിട്ട് 3 30 ഓടെയായിരുന്നു അപകടം. കക്കാട് ബൈപ്പാസ് റോഡില്‍ ഇഎംഎസ് ആശുപത്രിക്ക് സമീപത്തെ റോഡില്‍ നിന്നും വയലിലേക്ക് മറിയുകയായിരുന്നു.
നിയന്ത്രണം വിട്ടതാണ് കാര്‍ അപകടത്തില്‍ പെടാന്‍ കാരണമെന്ന് കരുതുന്നു. അജീഷ് തൈയുള്ളില്‍ , അഞ്ചു , ആഞ്ജനേയ, സരോജിനി , യശോദ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
An accident occurred in Perampra when the car went out of control and fell into the field