---
title: "കോട്ടൂര്‍ ഗെയില്‍ വാല്‍വ് സ്റ്റേഷന് സമിപത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു "
english_title: "Garbage is often dumped near the Kottoor Gale Valve Station"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178601/garbage-is-often-dumped-near-the-kottoor-gale-valve-station"
published_at: "2024-01-22T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae06b5a20f1_1_weest.jpg"
keywords: []
---

# കോട്ടൂര്‍ ഗെയില്‍ വാല്‍വ് സ്റ്റേഷന് സമിപത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു 

> **Lead Summary:** **കോട്ടൂര്‍ **: ഗ്രാമപഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ ഗെയില്‍ വാല്‍വ് സ്റ്റേഷന് സമീപത്തുള്ള തോടിന് സമീപത്ത് സാമൂഹ്യ ദ്രോഹികള്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു.

## Article Content

**കോട്ടൂര്‍ **: ഗ്രാമപഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ ഗെയില്‍ വാല്‍വ് സ്റ്റേഷന് സമീപത്തുള്ള തോടിന് സമീപത്ത് സാമൂഹ്യ ദ്രോഹികള്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു.

പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് കൊണ്ടുവന്ന് നിക്ഷേപിച്ചത്. സമീപ പ്രദേശത്തെ വീട്ടുകാര്‍ക്കും തോടിന് സമീപത്തെ വയലില്‍ കൃഷി ചെയ്യുന്നവര്‍ക്കും ഈ മാലിന്യം ഭീഷണിയായി മാറുകയാണ്.

പിന്നീട് തൊഴിലുറപ്പ് തൊഴിലാളികളും ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകരുമെത്തി മാലിന്യം നീക്കം ചെയ്തു. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് പതിവായത് കാരണം പഞ്ചായത്ത് സിസിടിവി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178601/garbage-is-often-dumped-near-the-kottoor-gale-valve-station)