ഭിന്നശേഷിക്കാരന്റെ ആത്മഹത്യ ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഭിന്നശേഷിക്കാരന്റെ ആത്മഹത്യ ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Jan 24, 2024 06:50 PM | By SUBITHA ANIL

പേരാമ്പ്ര: പെന്‍ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് (74) എന്ന പാപ്പച്ചന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

കേസില്‍ തുടര്‍ നടപടികള്‍ക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. കേന്ദ്രസര്‍ക്കാര്‍, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസില്‍ എതിര്‍കക്ഷികളാക്കും. അതേസമയം, ജോസഫിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. കലക്ട്രേറ്റിന് മുന്നില്‍ ജോസഫിന്റെ മൃതദേഹം വെച്ച് യുഡിഎഫ് പ്രതിഷേധിച്ചു.

ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, വീട് വെച്ച് നല്‍കണമെന്നും മകള്‍ക്ക് ജോലി നല്‍കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

എംകെ രാഘവന്‍ എം.പി, ലീഗ് ജില്ല പ്രസി. എം. എ റസാഖ്, ഡി.സി.സി പ്രസി. പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.

ജോസഫിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ഇതിനിടെ, ജോസഫിന്റെ മൃതദേഹം മുതുകാട്ടിലെ വീട്ടില്‍ എത്തിച്ചു. സംസ്‌കാരം മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ നടന്നു.

ചക്കിട്ടപാറ മുതുകാട്ടില്‍ ഇന്നലെയാണ് ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വികലാംഗ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചന്‍ നേരത്തെ പഞ്ചായത്ത് ഓഫീസില്‍ കത്തു നല്‍കിയിരുന്നു. കിടപ്പു രോഗിയായ മകള്‍ക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയിരുന്നു.

Suicide of differently abled person; The High Court took up the case on its own initiative

Next TV

Related Stories
മെയ് ദിന റാലി സംഘടിപ്പിച്ച് എഐടിയുസി

May 2, 2024 11:08 AM

മെയ് ദിന റാലി സംഘടിപ്പിച്ച് എഐടിയുസി

തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളില്‍ ചിക്കാഗോ തെരുവുകളില്‍ ജീവന്‍ ത്വജിച്ചവരുടെ ഓര്‍മ്മ പുതുക്കുന്ന മെയ് ദിന റാലി...

Read More >>
പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

May 1, 2024 05:07 PM

പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് നാളെ പേരാമ്പ്രയിലും ഡ്രൈവിംഗ്...

Read More >>
ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

May 1, 2024 02:21 PM

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി...

Read More >>
അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

May 1, 2024 11:56 AM

അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

അഡ്വ: കെ.കെ വത്സന്റെ മൂന്നാം ചരമവാര്‍ഷികം...

Read More >>
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

Apr 30, 2024 01:34 PM

രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച...

Read More >>