---
title: "#policecustody| പേരാമ്പ്രയില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവം രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍"
english_title: "Two persons in #police #custody in case of burning of vehicles in #Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184425/two-persons-in-police-custody-in-case-of-burning-of-vehicles-in-perambra"
published_at: "2024-02-14T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc73c2ea24d_0000_ATTACH__A.jpg"
keywords: []
---

# #policecustody| പേരാമ്പ്രയില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവം രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര എടവരാട് കഴിഞ്ഞ ദിവസങ്ങളില്‍ ഓട്ടോറിക്ഷകളും സ്‌ക്കൂട്ടറും കത്തിക്കുകയും തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേരെ സംശയാസ്പദമായി പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര എടവരാട് കഴിഞ്ഞ ദിവസങ്ങളില്‍ ഓട്ടോറിക്ഷകളും സ്‌ക്കൂട്ടറും കത്തിക്കുകയും തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേരെ സംശയാസ്പദമായി പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

എടവരാട് മഞ്ചേരിക്കുന്നില്‍ ജനുവരി 22 ന് പുലര്‍ച്ചെ പുലര്‍ച്ചെ 2 മണിയോടെ ഓട്ടോറിക്ഷ കത്തിക്കുകയും മറ്റൊന്ന് തകര്‍ക്കുകയും ചെയ്തിരുന്നു. മഞ്ചേരിക്കുന്ന് മുക്കള്ളില്‍ സക്കീറിന്റെ ഓട്ടോ ആണ് കത്തിച്ചത്. കളരിപ്പറമ്പില്‍ അതുല്‍ രാജിന്റെ ഓട്ടോ തകര്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ജനുവരി 29 ന് വീണ്ടും വാഹനങ്ങള്‍ക്ക് തീയിട്ട സംഭവം ഉണ്ടായി. പുലര്‍ച്ചെ രണ്ടുമണിയോടെ കൊയിലോത്ത് ഷിബിനിന്റെ സ്‌കൂട്ടറും കൊയിലോത്ത് മോഹനന്റെ ഓട്ടോയുമാണ് തീവെച്ച് നശിപ്പിച്ചത്.

സംഭവത്തിന് ശേഷം കഴിഞ്ഞ 4 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന എടവരാട് സ്വദേശികളെയാണ് പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ സന്തോഷ് കുമാറും സംഘവും പുതംപാറ വെച്ച് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് പുലര്‍ച്ചെ വഴിയില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്ത രാഘവന്‍, ഷിബിന്‍ എന്നിവരെ ചോദ്യം ചെയ്ത് വരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184425/two-persons-in-police-custody-in-case-of-burning-of-vehicles-in-perambra)