പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു

പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു
Feb 26, 2024 10:31 PM | By SUBITHA ANIL

 പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

പെരുവണ്ണാമൂഴിയില്‍ നിന്നും പുറന്തള്ളുന്ന വെള്ളം തിരിച്ച് സ്റ്റോര്‍ ചെയ്ത് വീണ്ടും വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ സാധിക്കുന്ന പമ്പ് ഡിസ്റ്റോറേജ് സാധ്യത പരിശോധിക്കുമെന്നും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മാത്രം വൈദ്യുതി മേഖലയില്‍ 654.5 മെഗാ വാട്ടിന്റെ അധിക ഉത്പ്പാദന ശേഷി സംസ്ഥാനം കൈവരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

2016 മുതല്‍ ജലവൈദ്യുത പദ്ധതികളിലൂടെ മാത്രം 50.6 മെഗാ വാട്ടിന്റെ അധിക ഉത്പ്പാദന ശേഷിയാണ് കേരളം കൈവരിച്ചത്. 24.5 മെഗാവാട്ട് ശേഷിയുള്ള ചെറുകിട വൈദ്യുതി നിലയങ്ങള്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ മുഖേന സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായാണ് പെരുവണ്ണാമുഴിയിലെ പദ്ധതിയും യാഥാര്‍ത്ഥ്യമായത്.


സൗരോര്‍ജത്തെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി സൗര എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയുണ്ട്. ക്ലീന്‍ എനര്‍ജി എന്ന പേരില്‍ ഹരിത ഹൈഡ്രജനെ സംസ്ഥാനത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ്. 2566 കോടി രൂപ ചെലവഴിച്ച് ട്രാന്‍സിറ്റ് പദ്ധതി നടപ്പാക്കി കഴിഞ്ഞു.

ഈ പദ്ധതിയുടെ രണ്ടാംഘട്ടമായി ഹരിതോര്‍ജ ഇടനാഴി പദ്ധതി നടപ്പാക്കി വരികയാണ്. ഊര്‍ജ ഉല്‍പ്പാദനത്തിലെ വര്‍ദ്ധനവ് നാടിന്റെ കാര്‍ഷിക, വ്യാവസായിക, വാണിജ്യ മേഖലകള്‍ക്ക് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നാടിന്റെ അടിസ്ഥാന സൗകര്യ വികസനമെന്ന നിലയ്ക്കാണ് വൈദ്യുത മേഖലയെ സര്‍ക്കാര്‍ കാണുന്നത്. 2025 ആകുമ്പോഴേക്ക് കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 40 ശതമാനം പുനരുപയോഗ സാധ്യതയുള്ള സ്രോതസുകളില്‍ നിന്ന് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി മേഖലകളിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നിലവില്‍ 97 കോളനികളാണ് ഇത്തരത്തിലുള്ളതെന്നും ഇവിടങ്ങളിലെല്ലാം തന്നെ ഈ സാമ്പത്തിക വര്‍ഷം വൈദ്യുതി ലഭ്യമാക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.


പുരപ്പുറ സൗരോര്‍ജ പദ്ധതി സാധാരണക്കാരനും ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തും. ഉത്പ്പാദന ശേഷം പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത നിലയത്തില്‍ നിന്നും പുറന്തള്ളുന്ന വെള്ളം തിരിച്ച് സ്റ്റോര്‍ ചെയ്ത് വീണ്ടും വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ സാധിക്കുന്ന പമ്പ് ഡിസ്റ്റോറേജിനുള്ള സാധ്യത പരിശോധിക്കും.

കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള 400 കെവി പവര്‍ ഹൈവേയുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ടി.പി രാമകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുനില്‍, ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ബ്ലോക്ക് അംഗം ഗിരിജ ശശി, പഞ്ചായത്തംഗം വിനിഷ ദിനേശ്, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്ന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെഎസ്ഇബിയുടെ ജനറേഷന്‍ - ഇലട്രിക്കല്‍ റീസ്, സൗര, സ്‌പോര്‍ട്‌സ് ആന്റ് വെല്‍ഫെയര്‍ ഡയറക്ടര്‍ ജി സജീവ് സ്വാഗതവും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഡി സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Peruvannamoozhi small hydropower project inaugurated

Next TV

Related Stories
നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

Apr 27, 2024 12:00 PM

നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ...

Read More >>
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>