പേരാമ്പ്ര: പേരാമ്പ്രക്കടുത്ത് ലാസ്റ്റ് കല്ലോട് കുട്ടിക്കുന്നുമ്മല്‍ മലയില്‍ തീ പിടുത്തം. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് മലയില്‍ തീ പിടിത്തം ഉണ്ടായത്.

എരവട്ടൂര്‍ ചോയിക്കണ്ടി ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഒന്നര ഏക്കറോളം അടിക്കാടുകളാണ് കത്തി നശിച്ചത്. ഉടന്‍ നാട്ടുകാര്‍ പേരാമ്പ്ര അഗ്‌നിരക്ഷാ നിലയില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി. പ്രേമന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി. റഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ രണ്ട് ഫയര്‍ യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ എം. പ്രശാന്ത്, ബിനീഷ്, ലതീഷ്, സനല്‍ രാജ്, ബിജേഷ്, സിജീഷ്, ജിഷാദ്, കെ.പി ബാലകൃഷ്ണന്‍, അജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വീടിന് സമീപം തീ വ്യാപിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതിന് ഫയര്‍ ബ്രേക്കുകള്‍ ഉണ്ടാക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.
Fire breaks out in Kallode Kuttikunnummal hill