പേരാമ്പ്ര: കേരളത്തിനും ജനങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരായിരിക്കണം എംപിമാര്‍ എന്ന ദൃഢനിശ്ചയവുമായി എല്‍ഡിഎഫ് പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.
പേരാമ്പ്ര ചെമ്പ്ര റോഡിലെ മാര്‍ക്കറ്റിങ് സൊസൈറ്റി മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയവേദിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടിപി രാമകൃഷ്ണന്‍ എംഎല്‍എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
മതനിരപേക്ഷത തകര്‍ത്ത് രാജ്യത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കമാണ് ബി ജെപി സംഘപരിവാരം നടത്തുന്നതെന്ന് ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കേണ്ട കോണ്‍ഗ്രസ് അപകടകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും മതേതര കക്ഷികളെ കൂട്ടിയോജിപ്പിക്കേണ്ട കോണ്‍ഗ്രസ് കേരളത്തില്‍ വ്യത്യസ്ഥ നിലപാടാണ് കൈക്കൊള്ളുന്നതെന്നും അദേഹം പറഞ്ഞു.
15വര്‍ഷമായി വടകരയുടെ വികസനത്തിന് കേന്ദ്രത്തിന്റെ ഒരുസഹായവും നേടിയെടുക്കാന്‍ കഴിയാതിരുന്ന യുഡിഎഫ് എംപി മാര്‍ നാടിന് അപമാനമാണെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് പി മോനിഷ അധ്യക്ഷത വഹിച്ചു.
ആയിരക്കണക്കിനാളുകള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. മൈതാനം തിങ്ങിനിറഞ്ഞതോടെ ജനക്കൂട്ടം സമീപത്തെ റോഡുകളിലേക്കും വ്യാപിച്ചു.
സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ, മുന്നണി നേതാക്കളായ ഒ രാജന്‍, ടി.കെ രാജന്‍, എന്‍.കെ വത്സന്‍, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, താനാരി കുഞ്ഞമ്മത്, എ.എന്‍.കെ അബ്ദുള്‍ അസീസ്, ടി.കെ ബാലഗോപാലന്‍, റഷീദ് മുയിപ്പോത്ത്, എസ്.കെ സജീഷ് എന്നിവര്‍ സംസാരിച്ചു.
എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ എ.കെ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 501 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു.
ഭാരവാഹികളായി അജയ് ആവള ( ചെയര്‍മാന്‍), ഷീജ ശശി, പി മോനിഷ, പി.കെ.എം ബാലകൃഷ്ണന്‍, യൂസഫ് കോറോത്ത്, അഡ്വ. ജയ്‌സസണ്‍ ജോസഫ്, കെ.കെ സലാം, കെ.പി ആലിക്കുട്ടി, ടി.കെ ബാലഗോപാലന്‍, എ.കെ പത്മനാഭന്‍, എന്‍.കെ രാധ, എന്‍.പി ബാബു (വൈസ്‌ചെയര്‍മാന്‍മാര്‍), എസ്.കെ സജീഷ്(ജനറല്‍ കണ്‍വീനര്‍), സി. ബി ജു, സി.ഡി പ്രകാശ്, കുന്നത്ത് അനിത, പ്രകാശന്‍ കിഴക്കയില്‍, താനാരി കുഞ്ഞമ്മത്, എ.കെ ബാലന്‍, എം കു ഞമ്മത്, കെ സുനില്‍, ടി.കെ ലോഹി താക്ഷന്‍, എം.എം മൗലവി, പി.കെ ബി ജു , എം.കെ നളിനി, കെ.വി കുഞ്ഞിക്ക ണ്ണന്‍ (കണ്‍വീനര്‍മാര്‍), കെ കുഞ്ഞമ്മ ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
LDF Perambra Constituency Election Convention