---
title: "വിവിധഗവ.പദ്ധയിലേക്ക് ഗുണഭോക്താക്കളെ ചേര്‍ക്കലും ഫ്രിസര്‍ സമര്‍പ്പണവും"
english_title: "Enrollment of beneficiaries in various government schemes and freezer delivery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296250/enrollment-of-beneficiaries-in-various-government-schemes-and-freezer-delivery"
published_at: "2025-06-14T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d9c4791d63_NNNNN.JPG"
keywords: []
---

# വിവിധഗവ.പദ്ധയിലേക്ക് ഗുണഭോക്താക്കളെ ചേര്‍ക്കലും ഫ്രിസര്‍ സമര്‍പ്പണവും

> **Lead Summary:** **ചെറുവണ്ണൂര്‍**: കേന്ദ്രഗവണ്‍മെന്റിന്റെ പതിനൊന്നാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ ഏകെ നാരായണന്‍ നായര്‍ സേവ ട്രസ്റ്റും കനറാ ബാങ്കും സംയ്യുക്തമായി ചെറുവണ്ണൂരില്‍ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലേക്കായി ഗുണഭോക്താക്കളെ ചേര്‍ക്കാല്‍ ക്യാമ്പും സേവ ട്രസ്റ്റ് സൗജന്യ സേവനത്തിനായി നല്‍കുന്ന ഫ്രിസറിന്റെ സമര്‍പ്പണവും സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍**: കേന്ദ്രഗവണ്‍മെന്റിന്റെ പതിനൊന്നാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ ഏകെ നാരായണന്‍ നായര്‍ സേവ ട്രസ്റ്റും കനറാ ബാങ്കും സംയ്യുക്തമായി ചെറുവണ്ണൂരില്‍ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലേക്കായി ഗുണഭോക്താക്കളെ ചേര്‍ക്കാല്‍ ക്യാമ്പും സേവ ട്രസ്റ്റ് സൗജന്യ സേവനത്തിനായി നല്‍കുന്ന ഫ്രിസറിന്റെ സമര്‍പ്പണവും സംഘടിപ്പിച്ചു.

പരിപാടി പയ്യോളി മുന്‍സിപാലിറ്റി കൗണ്‍സിലര്‍ നിഷ ഗിരീഷ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ജീവിതനിലവാരം സംരക്ഷിക്കാനുള്ള നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് നിഷ ഗിരീഷ് പറഞ്ഞു.

ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി കെ.കെ രജീഷ് അധ്വക്ഷത വഹിച്ചു. നിരവധി ഗുണഭോക്താക്കള്‍ പങ്കെടുത്ത ചടങ്ങിന് ടി.എം ഹരിദാസ്, എം.എം അശോകന്‍, ഏ.കെ രാമചന്ദ്രന്‍ എം.സായിദാസ് കെ.പി സുനി തുടങ്ങിയവര്‍ സംസാരിച്ചു. എം.പ്രകാശന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എംഎം അശോകന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296250/enrollment-of-beneficiaries-in-various-government-schemes-and-freezer-delivery)