റോഡ് നവീകരണത്തിന്റെ അവസാനഘട്ടത്തില്‍ വെട്ടി പൊളിക്കാനായി ജല്‍ജീവന്‍

റോഡ് നവീകരണത്തിന്റെ അവസാനഘട്ടത്തില്‍ വെട്ടി പൊളിക്കാനായി ജല്‍ജീവന്‍
Mar 16, 2024 11:26 PM | By SUBITHA ANIL

പേരാമ്പ്ര : വര്‍ഷങ്ങളായി ഒരുജനത ശാപമോക്ഷം കാത്തിരുന്ന റോഡ് ഒടുവില്‍ നവീകരണ പ്രവര്‍ത്തി അവസാന ഘട്ടത്തിലെത്തിയപ്പോള്‍ വെട്ടി പൊളിക്കാനായി ജല്‍ജീവന്‍ കരാറുകാര്‍.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡാണ് നവീകരണ പ്രവര്‍ത്തി അവസാന ഘട്ടത്തിലെത്തിയപ്പോള്‍ വെട്ടി പൊളിക്കാനായി ജല്‍ജീവന്‍ കരാറുകാര്‍ എത്തിയത്.

കാലങ്ങളായി ഗതാഗത യോഗ്യമല്ലാത്ത റോഡ് നവീകരണത്തിന് കോടികള്‍ സര്‍ക്കാര്‍ വകയിരുത്തിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാര്‍ പ്രവര്‍ത്തി പൂര്‍ത്തികരിക്കാതെ അലംഭാവം കാട്ടിയതോടെ കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ടെണ്ടറുകളില്‍ വന്ന കരാറുകര്‍ പ്രവര്‍ത്തി ഏറ്റെടുത്ത് നടത്താതായതു മൂലം ഈ റോഡിലൂടെയുള്ള ഗതാഗതം ദുര്‍ഗഡമായി.

നാട്ടുകാര്‍ നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ കരാറുകാരെ പ്രവര്‍ത്തി ഏല്പിക്കുകയായിരുന്നു. പുതുതായി കരാര്‍ ഏറ്റെടുത്ത യുഎല്‍സിസി പ്രവര്‍ത്തി ആരംഭിക്കുന്ന ഘട്ടത്തിലാണ് ജല്‍ജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ ആരംഭിക്കുന്നത്.

റോഡ് നവീകരണ പ്രവര്‍ത്തി ഇത് മൂലം നീണ്ടു പോവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ റോഡ് നവീകരണ പ്രവര്‍ത്തി അവസാന ഘട്ടത്തിലേക്ക് എത്തിയ സമയത്താണ് വെട്ടി പൊളിക്കാനായി ജല്‍ജീവന്‍ കരാറുകാര്‍ എത്തിയത്.


വഞ്ചിപ്പാറ മുതല്‍ ഗോപുരത്തിലിടം വരെയുള്ള ഭാഗം ബിഎംബിസി ടാറിംഗിനായി ഒരുക്കിയ പ്രതലം ജല്‍ജീവന്‍ കരാറുകാര്‍ രാത്രി സമയത്ത് എത്തി വെട്ടി പൊളിക്കുകയായിരുന്നു. വഞ്ചിപ്പാറയില്‍ പാറ പൊട്ടിച്ച സ്ഥലത്ത് ഇരുമ്പ് പൈപ്പ് സ്ഥാപിക്കാനുണ്ട്. ഇതിനായാണ് രാത്രിയിലെത്തി റോഡ് വെട്ടിപൊളിച്ചത്.

ഇതിന്റെ സമീപത്തായി ഭാഗത്ത് 40 മീറ്ററോളം ഭാഗത്ത് പൈപ്പ് സ്ഥാപിച്ചിട്ടുമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ നിരന്തരം പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എത്തിയ കരാറുകര്‍ ഇവിടെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിച്ച് തിരിച്ച് പോയതായും റോഡ് പ്രവര്‍ത്തി കഴിഞ്ഞ് വെട്ടിപൊളിക്കാന്‍ എത്തിയാല്‍ തടയുമെന്നും നാട്ടുകാര്‍ അറിയിച്ചു.

Jaljeevan to be cut and demolished in the last phase of road renovation

Next TV

Related Stories
കടുത്ത ചൂട് കൊല്ലപ്പണി പ്രതിസന്ധിയില്‍

Apr 29, 2024 12:46 PM

കടുത്ത ചൂട് കൊല്ലപ്പണി പ്രതിസന്ധിയില്‍

ഇരുമ്പിന്റെയും കരിയുടെയും വൈദ്യുത ചാര്‍ജിന്റെയും വിലവര്‍ദ്ധനവ് മൂലം പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന കൊല്ലപ്പണിക്കാര്‍ ഇപ്പോള്‍...

Read More >>
പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

Apr 28, 2024 01:07 PM

പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

പാലയാട് കൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസകാരിക സമ്മേളനം റിട്ടയേര്‍ട്ട് ജില്ലാ ജഡ്ജി സുരേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ്...

Read More >>
കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

Apr 28, 2024 12:48 PM

കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി' എന്ന ബ്രഹ്‌മാണ്ട ചിത്രത്തിന്റെ പുതിയ റിലീസ് തീയതി...

Read More >>
  ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

Apr 28, 2024 12:17 PM

ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയില്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലൂടെ (എഇഎസ്എല്‍) പരിശീലനം നേടി മികച്ച...

Read More >>
കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

Apr 28, 2024 10:41 AM

കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷികം...

Read More >>
നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

Apr 27, 2024 12:00 PM

നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ...

Read More >>
Top Stories










News Roundup