---
title: "വീണു കിട്ടിയ പണം തിരികെ നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മാതൃകയായി"
english_title: "The DYFI worker set an example by returning the money he had received"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192647/the-dyfi-worker-set-an-example-by-returning-the-money-he-had-received"
published_at: "2024-03-18T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f814f34cbea_1_sreeni.JPG"
keywords: []
---

# വീണു കിട്ടിയ പണം തിരികെ നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മാതൃകയായി

> **Lead Summary:** **കൂത്താളി :** വീണു കിട്ടിയ പണം തിരികെ നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മാതൃകയായി. കൂത്താളി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ താമസിക്കുന്ന ശ്രീധീഷ് പുലിക്കോട്ട് ആണ് മാതൃകയായത്.

## Article Content

**കൂത്താളി :** വീണു കിട്ടിയ പണം തിരികെ നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മാതൃകയായി. കൂത്താളി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ താമസിക്കുന്ന ശ്രീധീഷ് പുലിക്കോട്ട് ആണ് മാതൃകയായത്.

പുലിക്കോട്ട് കോളനിയില്‍ താമസിക്കുന്ന തങ്കച്ചന്‍ എന്ന വ്യക്തിക്കാണ് പണം നഷ്ടപെട്ടത്. തനിക്കു കിട്ടിയ തുകയായ 8500 രൂപ വാര്‍ഡ് അംഗം കെ.പി സജീഷിന്റെ സാനിധ്യത്തില്‍ ഉടമക്ക് കൈമാറി.

ബ്രാഞ്ച് സെക്രട്ടറി കെ.കെ അനീഷ്, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ടി.കെ ജിതേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192647/the-dyfi-worker-set-an-example-by-returning-the-money-he-had-received)