കൊയിലാണ്ടി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ഷൈലജ കൊയിലാണ്ടിയിലെ ജനഹൃദയങ്ങളിലൂടെ പ്രയാണമാരംഭിച്ചു. കാലത്ത് കല്ലടത്താഴ നിന്നാണ് കൊയിലാണ്ടിയിലെ ഇന്നത്തെ പ്രചരണത്തിന് തുടക്കം കുറിച്ചത്.
പകല്‍ചൂട് കനക്കുന്നതിന് മുന്നേ തെരഞ്ഞെടുപ്പു ചൂടുമായി പ്രവര്‍ത്തകര്‍ എത്തി. സ്ത്രീകളും കുട്ടികളും അടക്കം വളരെ ആവേശത്തോടെയാണ് തങ്ങളുടെ ടീച്ചറമ്മയെ സ്വീകരിക്കാന്‍ എത്തിയത്.
കൊളക്കാട്, പറയന്‍ കുഴി, ഞാണംപൊയില്‍ എന്നിവിടങ്ങളില്‍ നടന്ന സ്വീകരണത്തില്‍ നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് ഇന്ന് ഇഎംഎസ് കോര്‍ണര്‍, പെരുവട്ടൂര്‍, എളയിടത്ത് മുക്ക്, ഇല്ലത്ത് താഴ, പുളിയഞ്ചേരി, ഹില്‍ബസാര്‍, നന്തി ബസാര്‍, മുതിരക്കല്‍ മുക്ക്, പുറക്കാട്, കിഴൂര്‍, പാലേരിമുക്ക്, ഇരിങ്ങല്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കോട്ടക്കലില്‍ സമാപിക്കും.
LDF candidate K.K. Shailaja started campaigning in Koilandi