പേരാമ്പ്ര: ഉണ്ണിക്കുന്ന് മേഖല UDF കുടുംബ സംഗമം മാത്യു കുഴല്‍നാടന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാസപ്പടിയാക്കമുള്ള കോടികളുടെ ആഴിമതി കഥകള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും പി.ആര്‍ വര്‍ക്കില്‍ 'ക്യാപ്റ്റന്‍ ' എന്ന് നിര്‍ബന്ധിച്ച് വിളിപ്പിച്ച സമൂഹം പിണറായി വിജയനെ കള്ളന്‍ എന്ന് വിളിക്കുന്ന സമയം വിദൂരമല്ല എന്നും കുഴല്‍ നാടന്‍ അഭിപ്രായപ്പെട്ടു. ധീരമായ സമര പോരാട്ടങ്ങളിലൂടെ ഇന്ത്യ രാജ്യം പടുത്തുയര്‍ത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ രാജ്യം ഭരണം തിരിച്ചു പിടിക്കുമെന്നും അതിനായി ഷാഫി പറമ്പിലിനെ വലിയ ഭൂരിപക്ഷത്തോടെയുള വിജയം നല്‍കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആവിശ്യപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ യു.സി ഹനീഫ അധ്യക്ഷനായിരുന്നു.
മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്റ് അഡ്വ.ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി , RMBI കേന്ദ്ര കമ്മിറ്റി അംഗം കെ.എസ് ഹരിഹരനും , നാഷണല്‍ യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ്റ് എ. പി യൂസഫലി മടവൂരുംമഖ്യ അതിഥികളായി കുടുംബ സംഗമത്തില്‍ പങ്കു ചേര്‍ന്നു. ചടങ്ങില്‍ ആര്‍.കെ. മുനീര്‍, സത്യന്‍ കടിയങ്ങാട് ,രാജന്‍ മരുതേരി ,മുനീര്‍ എരവത്ത് , കെ. മധുകൃഷ്ണന്‍, റസാഖ് കരിമ്പില്‍ പൊയിലില്‍, ദുല്‍ഖിഫില്‍ വി.പി,രവീന്ദ്രന്‍ kc , സുനില്‍കുമാര്‍ പി.എസ്. ബൈജു ആയടത്തിന്‍ നിസാര്‍ വി.കെ എന്നിവര്‍ സംസാരിച്ചു.
കുടുംബ സംഗമത്തില്‍ പങ്കു ചേര്‍ന്ന ആയിരത്തോളം ആളുകളും നോമ്പുതുറയിലും പങ്കാളികളായി. നോമ്പ് തുറക്ക് ശേഷം പൗരത്വ ഭേദഗതി ബില്ലിനെതിരെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പന്തം കൊളുത്തിയുള നൈറ്റ് മാര്‍ച്ചും നടന്നു.
UDF Family Meet Inaugurated By Mathew Kuzhalnadan MLA