പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷം ഇന്ന് (വെള്ളി) തുടങ്ങും.

വൈകിട്ട് 4. 45 ന് വികാരി ഫാ. അബ്രഹാം വള്ളോപ്പിള്ളി കൊടി ഉയര്‍ത്തും. തുടര്‍ന്ന് തിരുസുരൂപ പ്രതിഷ്ഠ, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
നാളെ രാവിലെ 7 ന് ദിവ്യബലി, വൈകിട്ട് അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാദര്‍ മെല്‍വിന്‍ വെള്ളയ്ക്കാകുടിയില്‍. 6.45 ന് പ്രദക്ഷിണം, വാദ്യ മേളങ്ങള്‍, ആകാശ വിസ്മയം.
സമാപന ദിനമായ ഞായറാഴ്ച കാലത്ത് 6.30 ന് ദിവ്യബലി. ഒന്‍പതിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാ. സെബാസ്റ്റ്യന്‍ കാരയ്ക്കല്‍. തുടര്‍ന്നു പ്രദക്ഷിണം, സാരി ലേലം, സ്‌നേഹവിരുന്ന് എന്നിവയും നടക്കും.
Peruvannamoozhi temple festival will be hoisted today