എടച്ചേരി : രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും ,മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

എല്‍ ഡി എഫ് എടച്ചേരി മേഖലാ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം.സി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വി പി കുഞ്ഞികൃഷ്ണന്‍, രജീന്ദ്രന്‍ കപ്പള്ളി, ടി വി ഗോപാലന്‍ , ഇ .കെ സജിത്ത്കുമാര്‍, വി കുഞ്ഞിക്കണ്ണന്‍, എന്‍ പത്മിനി എന്നിവര്‍ സംസാരിച്ചു.
തലായിയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് പി ഹരീന്ദ്രന്‍ , കെ പി സുരേന്ദ്രന്‍, ടി കെ ബാലന്‍ ,എം എം അശോകന്‍, ഇ വി കല്യാണി എന്നിവര്‍ നേതൃത്വം നല്‍കി. പടം : എല്‍.ഡി.എഫ് എടച്ചേരി മേഖല റാലി മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനംചെയ്യുന്നു.
The country's pluralism, democracy and secularism Modi's guarantee is to destroy, says Manayath Chandran