തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു
Apr 18, 2024 02:59 PM | By SUBITHA ANIL

 പേരാമ്പ്ര: തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. പരിപാടി കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഭാരതത്തെ രാമരാജ്യമാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം എന്ന് അദേഹം പറഞ്ഞു.

2014 ല്‍ 13-ാം സ്ഥാനത്ത് ആയിരുന്ന രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ ഇന്ന് 5-ാം സ്ഥാനത്തായി വളര്‍ന്നിട്ടുണ്ട്. 2027 ഓടുകൂടി മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം വളരും. 2047 ല്‍ ഭാരതം ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും വീട് കുടിവെള്ളം റോഡ് കര്‍ഷകര്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ എന്‍ഡിഎയുടെ പ്രകടനപത്രിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നമ്മുടെ കേരളത്തെ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കോ ടൂറിസത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന് പ്രോത്സാഹനം നല്‍കും. തീരദേശ മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ലസ്റ്റര്‍ രൂപീകരിച്ച് അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കും. പറയുന്ന കാര്യം ചെയ്യുന്നതാണ് ബിജെപിയുടെ സ്വീകാര്യത. കാശ്മീരിലെ 370 വകുപ്പ് എടുത്തുമാറ്റല്‍ രാമക്ഷേത്ര നിര്‍മ്മാണം സിഐഎ നിയമനിര്‍മ്മാണം എന്നിവ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തില്‍ അനാവശ്യമായിട്ടുള്ള വിവാദമാണ് കേരളത്തില്‍ സൃഷ്ടിക്കുന്നത്. പൗരത്വം നല്‍കാനുള്ളതാണ് റദ്ദാക്കാന്‍ ഉള്ളതല്ല. കേരളത്തില്‍ തല്ലു കൂടുന്നവര്‍ ഡല്‍ഹിയില്‍ പരസ്പരം കെട്ടിപ്പിടിച്ച് നില്‍ക്കുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരോട് രണ്ടു മുന്നണികളും അവഗണനയാണ് കാണിച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് ബിജെപി ഉറപ്പുനല്‍കുന്നു. കേരളത്തില്‍ നിയമവ്യവസ്ഥ ആകെ തകര്‍ന്നു. പള്ളിയിലെ വികാരി അച്ഛനെ പോലും ആക്രമിക്കപ്പെടുന്നു. ക്ഷേത്ര ഭരണത്തില്‍ സിപിഎമ്മുകാര്‍ കൈകടത്തുന്നു. സംസ്ഥാനത്ത് മഹിളകളും യുവാക്കളും ഭയത്തിലാണ് അദ്ദേഹം പറഞ്ഞു.

രാജ്യ സുരക്ഷയെ തകര്‍ക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. രാജ്യ പുരോഗതി ഇല്ലാതാക്കാന്‍ ആണ് ഇവര്‍ പരസ്പരം കൈകോര്‍ക്കുന്നത്. അവര്‍ക്ക് പ്രത്യേകിച്ച് നയമോ പദ്ധതികളോ ഇല്ല. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കര്‍ക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്.

കേരളത്തിലെ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ അഴിമതി മുന്നണികളാണ് കേരളത്തിന്റെ സമ്പൂര്‍ണ്ണ വികസനത്തിന് കേരളത്തിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം. ഇന്ന് വിദേശ രാജ്യത്ത് ഭാരതത്തിന് വന്‍ സ്വീകാര്യതയാണ്. വിദേശത്ത് അകപ്പെട്ടുപോകുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നു.

കേരളത്തിലെ സാധാരണക്കാരുടെ പണം സഹകരണ ബാങ്ക് കൊള്ളയിലൂടെ സിപിഎം നേതാക്കള്‍ കൈക്കലാക്കിയിരിക്കുന്നു. ആ പണം തിരിച്ചു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് പെന്‍ഷന്‍ ശമ്പളം കൊടുക്കാന്‍ പോലും പണമില്ല.

വായ്പയെടുത്ത പണത്തിന്റെ പലിശ കൊടുക്കാന്‍ മാത്രം മാത്രമാണ് കേരളത്തിന്റെ വരുമാനം ഉപയോഗപ്പെടുത്തുന്നത്. പ്രതിപക്ഷം എന്തൊക്കെ ശ്രമിച്ചാലും കേന്ദ്രത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ 400 ലധികം സീറ്റ് നേടി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

എന്‍ഡിഎ വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ കെ.പി ശ്രീശ്മ അധ്യക്ഷത വഹിച്ചു.

സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫല്‍ കൃഷ്ണന്‍. എന്‍ ഹരിദാസ്, പി ലിജേഷ്, സത്യപ്രകാശ്, രാമദാസ് മണലേരി, എം.പി സുമേഷ്, കെ ധനഞ്ജയന്‍, വി.കെ ജയന്‍, എം.പി. രാജന്‍, ടി.കെ പ്രഭാകരന്‍, പി.പി മുരളി, പി.പി വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

NDA organized general meeting in Thalassery

Next TV

Related Stories
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

Apr 30, 2024 01:34 PM

രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച...

Read More >>
വാര്‍ഷിക ജനറല്‍ ബോഡി യോഗം

Apr 30, 2024 01:20 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗം

പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ...

Read More >>
സഹില ഇബ്രാഹിമിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി

Apr 30, 2024 11:29 AM

സഹില ഇബ്രാഹിമിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി

സഹില ഇബ്രാഹിമിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍...

Read More >>
നവതിയുടെ നിറവില്‍ ആണ്ടി പണിക്കര്‍

Apr 30, 2024 10:49 AM

നവതിയുടെ നിറവില്‍ ആണ്ടി പണിക്കര്‍

കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ചെണ്ടവാദ്യക്കാരന്‍ പേരാമ്പ്ര - ചേനോളിയിലെ പട്ടോന ആണ്ടി...

Read More >>
വടകരയില്‍ കെ.കെ ശൈലജക്കെതിരായ അധിക്ഷേപം തുടരുന്നു; സിപിഐ (എം)

Apr 29, 2024 11:48 PM

വടകരയില്‍ കെ.കെ ശൈലജക്കെതിരായ അധിക്ഷേപം തുടരുന്നു; സിപിഐ (എം)

വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ കെ.കെ ശൈലജക്കെതിരായി നടത്തിയ...

Read More >>