വടകരയില്‍ കെ.കെ ശൈലജക്കെതിരായ അധിക്ഷേപം തുടരുന്നു; സിപിഐ (എം)

വടകരയില്‍ കെ.കെ ശൈലജക്കെതിരായ അധിക്ഷേപം തുടരുന്നു; സിപിഐ (എം)
Apr 29, 2024 11:48 PM | By SUBITHA ANIL

പേരാമ്പ്ര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ കെ.കെ ശൈലജക്കെതിരായി നടത്തിയ കടുത്ത വര്‍ഗീയവിദ്വേഷ പ്രചരണവും ലൈംഗികാധിക്ഷേപങ്ങളും തെരഞ്ഞെടുപ്പിന് ശേഷവും തുടര്‍ന്നുകൊണ്ടു പോകാനുള്ള നീക്കമാണ് യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വവുമില്ലാത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആശ്രിതരും നടത്തിക്കൊ ണ്ടിരിക്കുന്നത്.

ഇത്തരം നെറികെട്ട പ്രചരണങ്ങളെയും, കുടിലതകളെയും അതിജീവിച്ച് എല്‍ഡിഎഫ് വടകരയില്‍ തിളക്കമാര്‍ന്ന നിലയില്‍ വിജയിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത് യുഡിഎഫ് കേന്ദ്രങ്ങളെ കുടുതല്‍ അസ്വസ്ഥരാക്കുന്നു എന്നത് സ്വാഭാവികമാണ്. വര്‍ഗീയ വിഷം ചീറ്റി നടക്കുന്ന സംഘപരിവാറുകാരിയുമായി കെ.കെ. ശൈലയെ പോലുള്ള സാമൂഹ്യ അംഗീകാരമുള്ള ഒരു മതനിരപേക്ഷ വ്യക്തിത്വത്തെ താരതമ്യപ്പെ ടുത്തിയുള്ള അധിക്ഷേപ പോസ്റ്റ് യൂത്ത്കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട് തന്നെ ഇട്ടിരിക്കുന്നു എന്നത് ഇതിന്റെ ഭാഗമായിട്ടേ കാണാനാകു എന്നും പ്രസ്ഥാവനയില്‍ പറയുന്നു.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിലനില്‍ക്കുന്ന സമുദായ സൗഹാര്‍ദ്ദ ത്തെയും സമാധാനത്തെയും തകര്‍ക്കാനുള്ള ഒരു വര്‍ഗീയനീക്കവും ആരുടെ ഭാഗത്തു നിന്നുണ്ടായാലും പൊറുപ്പിക്കാവുന്നതല്ല. എല്ലാ വിഭാഗം ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രതയോടെയിരിക്കണമെന്നും സങ്കുചിതതാല്‍പര്യങ്ങള്‍ക്കുവേണ്ടി മതസാമുദായിക വികാരങ്ങളെ ഇളക്കിവിടുന്നവരെ ഒറ്റപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഫെയ്ക്ക് വീഡിയോകളും, വ്യാജ ചിത്രങ്ങളുംവരെ പ്രചരിപ്പിച്ച് മലയാളി സമൂഹം ഒരമ്മയെപോലെ കാണുന്ന കെ.കെ. ശൈലജയെ തുടര്‍ച്ചയായി അപമാനിക്കുകയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചെയ്തത്. സ്ഥാനാര്‍ത്ഥിയുടെയും എല്‍.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ നിരവധി കേസുകള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഞ്ചു നേരം നിസ്‌കരിക്കുന്ന ദീനിയാണെന്നും, ശൈലജ കാഫറായ സ്ത്രീയാണെന്നും വിശ്വാസികള്‍ക്ക് കാഫറായ സ്ത്രീക്ക് വോട്ട് ചെയ്യാന്‍ പറ്റുമോ തുടങ്ങിയ അത്യന്തം നിന്ദ്യവും കേരളത്തിന്റെയും വടകരയുടെയും മതേതര പാരമ്പര്യത്തെ അപഹസിക്കുന്നതുമായ പ്രചരണങ്ങളാണ് ഒരു വിഭാഗം യു.ഡി.എഫുകാര്‍ നടത്തിയത്.

ഇത്തരം വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെ മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന പലരുടെയും എതിര്‍പ്പുകള്‍ ഉണ്ടായിട്ടും അതെല്ലാം അവഗണിച്ചു കൊണ്ട് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ചുക്കാന്‍ പിടിച്ച നാടിനോട് ഉത്തരവാദിത്വമില്ലാത്ത ഒരുപറ്റം ആളുകള്‍ അപകടരമായ ഇത്തരം പ്രചരണങ്ങള്‍ കടുപ്പിക്കുകയാണുണ്ടായത്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷവുമായി അടുക്കുന്ന മുസ്ലീം സമുദായധാരകളെ സാമുദായികമായ ധ്രുവീകരണമുണ്ടാക്കി തടയാന്‍ കഴിയുമോയെന്ന വൃത്തികെട്ട കുടിലബുദ്ധിയാണ് ഹീനമായ ഇത്തരം വര്‍ഗീയപ്രചരണങ്ങളിലേക്ക് യു.ഡി.എഫുകാരെ എത്തിച്ചത്.

തെരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ സാമ്പത്തികനയങ്ങളെ വിമര്‍ശിക്കുകയോ ചര്‍ച്ചചെയ്യുകയോ ചെയ്യാതെ ശൈലജ ടീച്ചറെ മുസ്ലീം വിരുദ്ധയായി ചിത്രീകരിക്കാനും അശ്ലീല പ്രചരണങ്ങള്‍ നടത്തി അപകീര്‍ത്തിപ്പെടുത്താനുമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി ശ്രമിച്ചത്. അതവരുടെ രാഷ്ട്രീയ പാപ്പരത്വത്തെക്കൂടിയാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സങ്കുചിതമായ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി സാമുദായിക വിഭജനമുണ്ടാക്കാനായി ഫെയ്ക്ക് വീഡിയോകളും പോസ്റ്ററുകളും പ്രചരിപ്പിച്ചവരെ തള്ളിപ്പറ തെരഞ്ഞെടുപ്പ് ഘട്ടത്തിലൊരിക്കല്‍പോലും വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തയ്യാറായില്ല എന്നതും, ഇപ്പോഴും ന്യായീകരിക്കുന്നതും അദ്ദേഹത്തിന്റെകൂടി അറിവോടുകൂടിയാണ് ഇത്തരം പ്രചരണങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത് എന്നതാണ് സൂചിപ്പിക്കുന്നത്.

വര്‍ഗീയമായ ധ്രുവീകരണമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളെയും, അതേത് കോണില്‍ നിന്നുണ്ടായാലും മതനിരപേക്ഷ ജനാധിപത്യശക്തികള്‍ ഒന്നിച്ചെതിര്‍ക്കണമെന്നും അത്തരം ശക്തികളെ ഒറ്റപ്പെടുത്തണമെന്നും സിപിഐ (എം) ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രസ്ഥാവനയില്‍ അഭ്യര്‍ത്ഥിച്ചു.

Abuse of KK Shailaja continues in Vadakara; CPI (M)

Next TV

Related Stories
രശ്മ നിഷാദിന് അക്ഷരശ്രീ പുരസ്‌കാരം

Jul 22, 2025 03:03 PM

രശ്മ നിഷാദിന് അക്ഷരശ്രീ പുരസ്‌കാരം

മീഡിയ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരിയും നോവലിസ്റ്റുമായ സാറാ ജോസഫ് പുരസ്‌കാരം...

Read More >>
നടപടിയാകും വരെ ബസുകള്‍ തടയും

Jul 22, 2025 02:04 PM

നടപടിയാകും വരെ ബസുകള്‍ തടയും

ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ബസ് ഡ്രൈവര്‍മാരുടെ അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി...

Read More >>
ചക്കിട്ടപാറ ടൗണില്‍ മലയോര ഹൈവേ നിര്‍ണയത്തില്‍ കൃത്യത പാലിക്കണം; യുഡിഎഫ്

Jul 22, 2025 01:41 PM

ചക്കിട്ടപാറ ടൗണില്‍ മലയോര ഹൈവേ നിര്‍ണയത്തില്‍ കൃത്യത പാലിക്കണം; യുഡിഎഫ്

കൃത്യമായ സര്‍വേ രേഖകളുടെ അടിസ്ഥാനത്തില്‍ റോഡിന്റെ അതിര് നിര്‍ണയിച്ച് മാത്രമെ...

Read More >>
ബസ്സുകളുടെ മരണപ്പാച്ചില്‍: കര്‍ശന നിയമം നടപ്പാക്കണം

Jul 22, 2025 11:51 AM

ബസ്സുകളുടെ മരണപ്പാച്ചില്‍: കര്‍ശന നിയമം നടപ്പാക്കണം

കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന ബസ്സുകളുടെ മരണപ്പാച്ചില്‍ കാരണം കഴിഞ്ഞ ദിവസവും ഒരു വിദ്യാര്‍ത്ഥിയുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയ...

Read More >>
പേരാമ്പ്ര ബസ് സ്റ്റാന്റില്‍ പൊലീസ് എയിഡ് പോസ്റ്റ് വേണം; ആം ആദ്മി പാര്‍ട്ടി

Jul 22, 2025 11:21 AM

പേരാമ്പ്ര ബസ് സ്റ്റാന്റില്‍ പൊലീസ് എയിഡ് പോസ്റ്റ് വേണം; ആം ആദ്മി പാര്‍ട്ടി

കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ്സുകളുടെ മരണപ്പാച്ചില്‍ ഒഴിവാക്കാനുള്ള...

Read More >>
 മനോരമ കുമാരന്‍ നായര്‍ക്ക് ആദരം

Jul 22, 2025 12:20 AM

മനോരമ കുമാരന്‍ നായര്‍ക്ക് ആദരം

ഇന്ന് വാര്‍ത്തകള്‍ വിരല്‍ തുമ്പിലാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് അപ്പുറം വാര്‍ത്തകള്‍...

Read More >>
//Truevisionall