പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി
Apr 20, 2024 11:23 AM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല വനിതാസംഗമം ഉദ്ഘാടനം ചെയ്തു. മോദിയും പിണറായിയും ജനജീവിതം ദുസ്സഹമാക്കിയെന്ന് അദേഹം പറഞ്ഞു.

എല്ലാ രംഗത്തും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരേയും കോണ്‍ഗ്രസ് നയത്തിനെതിരേയുമാണ് മോദി പ്രസംഗിക്കുന്നത്. ഇതുതന്നെയാണ് മുഖ്യമന്ത്രിയും പ്രസംഗിക്കുന്നത്. ബി.ജെ.പിയുടെ ബി ടീമായാണ് എല്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയെ തൃപ്തിപ്പെടുത്തുകയും മോദിയെ സന്തോഷിപ്പിക്കുകയുമാണ് ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസ് ആവിയായതും ലാവ്ലിന്‍ കേസ് ധാരണയായതും ലൈഫ് മിഷന്റെ ഭാഗമായി വിദേശത്ത് നിന്ന് പണം കൊണ്ടുവന്നതും ബി.ജെ.പി നേതാവിന്റെ കുഴല്‍പ്പണകേസ് ആവിയാക്കിയതുമെല്ലാം ബി.ജെ.പിയുമായുള്ള ഇടതുപക്ഷത്തിന്റെ കൂട്ടുകെട്ടിലാണ് എന്നും അദ്ദേഹം പറഞ്ഞു.


ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന സി.പി.എമ്മിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് മന്ത്രിമാരെ പ്രചാരണത്തിനിറക്കാത്തത്. ബി.ജെ.പിക്കെതിരേയുള്ള ജനവികാരം പ്രകടമാണ്. ഇന്‍ഡ്യാ മുന്നണി അധികാരത്തില്‍ വരുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യുന്നത്. മതേതരകക്ഷികളെ യോജിപ്പിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ശ്രമം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് മഹിളകള്‍ തെരുവിലിറങ്ങിയതാണ് പേരാമ്പ്രയില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല, സത്യന്‍ കടിയങ്ങാട്, ഐ മൂസ, ആര്‍.കെ മുനീര്‍, പി.ടി.എം ഷറഫുന്നിസ, ജസ്മിന മജീദ്, ഗിരിജ ശശി, സൗഫി താഴേക്കണ്ടി, വഹീദ പാറേമ്മല്‍, പത്മാവതി, മിനി വട്ടക്കണ്ടി എന്നിവര്‍ സംസാരിച്ചു.

വനിതാ റാലിക്ക് നളിനി നല്ലൂര്‍, ഗിരിജ മനത്താനത്ത്, വി. ആലീസ് മാത്യൂ, രേഷ്മ പൊയില്‍, സി.ടി ആയിഷ, സല്‍മ നന്‍മനക്കണ്ടി, കെ. ജാനു, സക്കീന വാളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

UDF Constituency Women's Rally in Perambra

Next TV

Related Stories
അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

May 3, 2024 04:06 PM

അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

സേവനത്തില്‍ നിന്നും വിരമിക്കുന്ന അംഗനവാടി പ്രവര്‍ത്തകര്‍ക്ക്...

Read More >>
കനാല്‍ ജലമെത്തിയില്ല കുടിവെള്ള ക്ഷാമം രൂക്ഷമായി

May 3, 2024 11:36 AM

കനാല്‍ ജലമെത്തിയില്ല കുടിവെള്ള ക്ഷാമം രൂക്ഷമായി

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ രണ്ടു മാസം മുമ്പെ...

Read More >>
മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

May 2, 2024 11:20 PM

മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

KSBA കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂവ്വാട്ടു പറമ്പില്‍ മെയ് ദിന റാലിയും തുടര്‍ന്ന് ജില്ലാ കമ്മറ്റി ഓഫീസ് ഹാളില്‍ ജില്ലാ...

Read More >>
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷികാഘോഷവും

May 2, 2024 11:07 PM

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷികാഘോഷവും

പതിനായിരങ്ങള്‍ക്ക് അറിവിന്റെ നൂതന സാധ്യതകള്‍ തുറന്നുകൊടുത്ത പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അതിന്റെ മഹനീയമായ 75 വര്‍ഷങ്ങള്‍...

Read More >>
   വായനക്കാര്‍ക്ക് ഇഷപ്പെടുന്ന എഴുത്തുകള്‍ക്കേ  നിലനില്പുള്ളൂവഎന്ന് യു.കെ കുമാരന്‍

May 2, 2024 09:54 PM

വായനക്കാര്‍ക്ക് ഇഷപ്പെടുന്ന എഴുത്തുകള്‍ക്കേ നിലനില്പുള്ളൂവഎന്ന് യു.കെ കുമാരന്‍

സാഹിത്യരംഗത്ത് നിരവധി പുസ്തകങ്ങള്‍ ദിനം പ്രതി പ്രസിദ്ധികരിക്കപ്പെടുമ്പോള്‍ അവയില്‍ വായനക്കാര്‍ക്ക് ഇഷ്ടപെടുന്ന എഴുത്തുകള്‍ക്ക് മാത്രമേ...

Read More >>
ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍  മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്

May 2, 2024 09:33 PM

ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്

ട്രിപ്പ് അഡൈ്വസര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായെ...

Read More >>
Top Stories










News Roundup