---
title: "വേനല്‍ മഴയിലും കാറ്റിലും തെങ്ങ് വീണു വീട് തകര്‍ന്നു "
english_title: "During the summer rain and wind, the coconut tree fell and the house collapsed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200089/during-the-summer-rain-and-wind-the-coconut-tree-fell-and-the-house-collapsed"
published_at: "2024-04-20T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623feecd7a07_1_akarand.jpg"
keywords: []
---

# വേനല്‍ മഴയിലും കാറ്റിലും തെങ്ങ് വീണു വീട് തകര്‍ന്നു 

> **Lead Summary:** **പേരാമ്പ്ര: **വേനല്‍ മഴയിലും കാറ്റിലും തെങ്ങ് വീണു വീട് തകര്‍ന്നു. ഇന്ന് വൈകീട്ടോടെ ഉണ്ടായ കാറ്റിലും മഴയിലുമാണ് നൊച്ചാട് ചാത്തോത്ത് താഴ പാറക്കല്‍ താമസിക്കും അരീക്കോത്ത് കണ്ടി മീത്തല്‍ അഷ്‌റഫിന്റെ വീട് തെങ്ങു വീണ് തകര്‍ന്നത്.

## Article Content

**പേരാമ്പ്ര: **വേനല്‍ മഴയിലും കാറ്റിലും തെങ്ങ് വീണു വീട് തകര്‍ന്നു. ഇന്ന് വൈകീട്ടോടെ ഉണ്ടായ കാറ്റിലും മഴയിലുമാണ് നൊച്ചാട് ചാത്തോത്ത് താഴ പാറക്കല്‍ താമസിക്കും അരീക്കോത്ത് കണ്ടി മീത്തല്‍ അഷ്‌റഫിന്റെ വീട് തെങ്ങു വീണ് തകര്‍ന്നത്.

തെങ്ങു വീണ് വീടിന്റെ അടുക്കള ഭാഗത്തിന്റെ ഓടും പട്ടികയും ചുമരും തകര്‍ന്നു. വീടിനു മുകളിലെ കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി വീട്ടുടമ പറഞ്ഞു.

വാര്‍ഡ് അംഗം പി.എം രതീഷ് സ്ഥലത്തെത്തി. തെങ്ങു വീണ് വീട് തകര്‍ന്നത് കൂടാതെ കാവില്‍ മാപ്പറ്റ താഴെ ഭാഗത്തേക്കുള്ള രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ കൂടി കനത്ത കാറ്റിലും മഴയിലും തകര്‍ന്നു.

നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കാരണം അപകടങ്ങള്‍ ഒഴിവായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200089/during-the-summer-rain-and-wind-the-coconut-tree-fell-and-the-house-collapsed)