---
title: "കാട്ടു പന്നിയുടെ ആക്രമണത്തിൽ  യുവാവിന് ഗുരുതര പരിക്ക്"
english_title: "A young man was seriously injured in an attack by a wild boar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200092/a-young-man-was-seriously-injured-in-an-attack-by-a-wild-boar"
published_at: "2024-04-20T23:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662406a7bb0c6_1_panni.JPG"
keywords: []
---

# കാട്ടു പന്നിയുടെ ആക്രമണത്തിൽ  യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** പന്തിരിക്കര :** **ചങ്ങരോത്ത് കാട്ടു പന്നിയുടെ ആക്രമണത്തിൽ കാല്‍നടയാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്,

## Article Content

പന്തിരിക്കര :** **ചങ്ങരോത്ത് കാട്ടു പന്നിയുടെ ആക്രമണത്തിൽ കാല്‍നടയാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്,

ഇന്നലെ രാത്രി 10 മണിയോടെ പടത്തുകടവ് തോട്ടക്കര റോഡിലാണ് യുവാവിന് നേരെ ഒറ്റയാന്‍ പന്നിയുടെ ആക്രമണമുണ്ടായത്. ചങ്ങരോത്ത് പുത്തന്‍ പുരക്കല്‍ ഷാബു കുര്യന്‍ (48 )നാന് പരുക്കേറ്റത്.

വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അക്രമത്തില്‍ കാലിന്റെ തുട ഭാഗത്ത് സാരമായ പരുക്കേറ്റ യുവാവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രയില്‍ ചികിത്സക്ക് വിധേയനാക്കി.

മുറിവേറ്റ ഭാഗത്ത് 13 ഓളം സ്റ്റിച്ച് ഇടേണ്ടി വന്ന ടാപ്പിംഗ് തൊഴിലാളിയായ ഷാബു ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200092/a-young-man-was-seriously-injured-in-an-attack-by-a-wild-boar)