---
title: "പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി "
english_title: "Student assaulted and sexually assaulted in Perambra; The court sentenced the accused"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200387/student-assaulted-and-sexually-assaulted-in-perambra-the-court-sentenced-the-accused"
published_at: "2024-04-22T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66263f28b7d5d_1_shiksha.jpg"
keywords: []
---

# പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി 

> **Lead Summary:** **പേരാമ്പ്ര: **സ്‌കൂളില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അതിക്രമം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു.

## Article Content

**പേരാമ്പ്ര: **സ്‌കൂളില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അതിക്രമം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു.

നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം സുഹൈബ് ആണ് ശിക്ഷ വിധിച്ചത്. 2023 ജൂണ്‍ 23 ന് പേരാമ്പ്ര ചാനിയം കടവ് റോഡിലെ ബസ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ അതുവഴി സ്വിഫ്റ്റ് കാര്‍ ഓടിച്ച് വന്ന പ്രതി വഹനം നിര്‍ത്തി കൈക്ക് കയറിപ്പിടിച്ച് മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

കേസിലെ പ്രതിയായ കൂത്താളി സ്വദേശി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (27 ) നെയാണ് കോടതി ശിക്ഷിച്ചത്. പേരാമ്പ്ര പൊലീസ് ചാര്‍ജ് ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എ. ജിതിന്‍വാസ്, എസ്‌ഐ സി. ശ്രീജ എന്നിവരാണ് കേസ് അന്വേഷിച്ചത്.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ഒമ്പത് സാക്ഷികളെ വിസ്മരിക്കുകയും പതിനഞ്ച് രേഖകള്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. സിവില്‍ പൊലീസ് ഓഫീസര്‍ പി.എം ഷാനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200387/student-assaulted-and-sexually-assaulted-in-perambra-the-court-sentenced-the-accused)