കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ല സമ്മേളനം

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ല സമ്മേളനം
Apr 22, 2024 05:13 PM | By SUBITHA ANIL

 പേരാമ്പ്ര : സര്‍വ്വീസില്‍ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ല സമ്മേളനം പേരാമ്പ്രയില്‍ നടന്നു.

പേരാമ്പ്ര സുരഭി ഓഡിേറ്റാറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഹരിദാസ്.ജി.നമ്പ്യാര്‍ നഗറിലാണ് സമ്മേളനം നടന്നത്. കാലത്ത് കെഎസ്പിപിഡബ്ള്യൂഎ ജില്ല പ്രസിഡന്റ്  ചന്ദ്രന്‍ കരിപ്പാലി പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.

പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനം കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോധരന്‍ നായര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കെഎസ്പിപിഡബ്ള്യൂഎ ജില്ല പ്രസിഡന്റ്  ചന്ദ്രന്‍ കരിപ്പാലി അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ. പുഷ്പ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. ബാലന്‍, ഇ.യു. പോള്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ജില്ല സ്രെകട്ടറി വി.കെ. നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.പി. സുധാകരന്‍ വരവ് ചെലവ് കണക്കും വൈസ് പ്രസിഡന്റ് എം.ടി. ഭാസ്‌ക്കരന്‍ പ്രമേയങ്ങളും അവതരിപ്പിച്ചു.

ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സേനാംഗങ്ങളും കുടുംബാംഗങ്ങളുമായ സാഹിത്യകാരി സോഷ്യല്‍ മീഡിയ നിറസാന്നിധ്യവും നിരവധി പുരസ്‌കാര ജേതാവുമായ എന്‍.കെ. പ്രഭ, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമര്‍പ്പിത സേവനത്തിനുള്ള പുരസ്‌ക്കാരം നേടിയ പ്രഭാവതി, സേവനത്തില്‍ നിന്നും വിരമിച്ച ശേഷം ജൈവകൃഷി, അലങ്കാര മത്സ്യകൃഷി, മുട്ടക്കോഴി വളര്‍ത്തല്‍ എന്നിവയിലൂടെ കൃഷി വകുപ്പിന്റെ അവാര്‍ഡിനര്‍ഹനായ റിട്ട. സബ്ബ് ഇന്‍സ്പക്ടര്‍ സോമന്‍ കീഴല്‍ എന്നിവരെ ആദരിച്ചു.

തുടര്‍ന്ന് നടന്ന കുടുംബ സംഗമം റിട്ട. പൊലീസ് സൂപ്രണ്ട് എന്‍. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തി.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.കെ. അരവിന്ദാക്ഷന്‍, രവീന്ദ്രന്‍ ചേലോട്ട് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.സി. രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെഎസ്പിപിഡബ്ള്യൂഎ പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് എ.കെ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Kerala State Police Pensioners Welfare Association Kozhikode Rural District Conference

Next TV

Related Stories
കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കള്‍ പൊലീസ് പിടിയില്‍

May 3, 2024 08:22 PM

കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കള്‍ പൊലീസ് പിടിയില്‍

കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കളെ പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ്...

Read More >>
അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

May 3, 2024 04:06 PM

അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

സേവനത്തില്‍ നിന്നും വിരമിക്കുന്ന അംഗനവാടി പ്രവര്‍ത്തകര്‍ക്ക്...

Read More >>
കനാല്‍ ജലമെത്തിയില്ല കുടിവെള്ള ക്ഷാമം രൂക്ഷമായി

May 3, 2024 11:36 AM

കനാല്‍ ജലമെത്തിയില്ല കുടിവെള്ള ക്ഷാമം രൂക്ഷമായി

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ രണ്ടു മാസം മുമ്പെ...

Read More >>
മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

May 2, 2024 11:20 PM

മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

KSBA കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂവ്വാട്ടു പറമ്പില്‍ മെയ് ദിന റാലിയും തുടര്‍ന്ന് ജില്ലാ കമ്മറ്റി ഓഫീസ് ഹാളില്‍ ജില്ലാ...

Read More >>
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷികാഘോഷവും

May 2, 2024 11:07 PM

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷികാഘോഷവും

പതിനായിരങ്ങള്‍ക്ക് അറിവിന്റെ നൂതന സാധ്യതകള്‍ തുറന്നുകൊടുത്ത പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അതിന്റെ മഹനീയമായ 75 വര്‍ഷങ്ങള്‍...

Read More >>
   വായനക്കാര്‍ക്ക് ഇഷപ്പെടുന്ന എഴുത്തുകള്‍ക്കേ  നിലനില്പുള്ളൂവഎന്ന് യു.കെ കുമാരന്‍

May 2, 2024 09:54 PM

വായനക്കാര്‍ക്ക് ഇഷപ്പെടുന്ന എഴുത്തുകള്‍ക്കേ നിലനില്പുള്ളൂവഎന്ന് യു.കെ കുമാരന്‍

സാഹിത്യരംഗത്ത് നിരവധി പുസ്തകങ്ങള്‍ ദിനം പ്രതി പ്രസിദ്ധികരിക്കപ്പെടുമ്പോള്‍ അവയില്‍ വായനക്കാര്‍ക്ക് ഇഷ്ടപെടുന്ന എഴുത്തുകള്‍ക്ക് മാത്രമേ...

Read More >>
Top Stories