നടുവണ്ണൂര്‍ : നടുവണ്ണൂര്‍ യൂണിറ്റ് എസ്‌വൈഎസ് ആരംഭിക്കുന്ന സാന്ത്വനകേന്ദ്രം നാടിന് സമര്‍പ്പിച്ചു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോധരന്‍ ഉദഘാടനം ചെയ്തു.
ജില്ലാ എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി മുനീര്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. മത, ജാതി, രാഷ്ട്രീയ ഭേദമന്യെ മനുഷ്യനെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ അദ്ദേഹം ഉദ്‌ബോധനം നടത്തി.
സാന്ത്വന കേന്ദ്രം ചെയര്‍മാന്‍ വി.പി ഇമ്പിച്ചി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ മജീദ് സഖാഫി കോട്ടൂര്‍ (കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മറ്റിയംഗം), മുഹമ്മദലി ചാത്തോത്ത് (ചെയര്‍മാന്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി), എ.പി ഷാജി (കോണ്‍ഗ്രസ്), ജിജീഷ് മോന്‍ (സി.പി.ഐ.എം), അഷ്‌റഫ് പുതിയപ്പുറം (മുസ്ലിം ലീഗ്), എസ്.പി.എച്ച് ജാഫര്‍ സാദിഖ് തങ്ങള്‍ (വൈസ് പ്രസിഡന്റ് കെ.എം.ജെ പേരാമ്പ്ര സോണ്‍), ഡോ. മുഹമ്മദലി മാടായി (സെക്രട്ടറി എസ്.എം.എ കോഴിക്കോട് ജില്ല),
യൂസഫ് ലത്തീഫി (ഫിനാന്‍സ് സെക്രട്ടറി എസ്.വൈ.എസ് പേരാമ്പ്ര സോണ്‍), അബ്ദുല്‍ ജബ്ബാര്‍ ഹാജി പുതിയപ്പുറം (ജന. സെക്രട്ടറി കെ.എം.ജെ നടുവണ്ണൂര്‍ സര്‍ക്കിള്‍), അബ്ദു റസാഖ് തോട്ടുമൂല (പ്രസിഡണ്ട് എസ്.വൈ.എസ് നടുവണ്ണൂര്‍ സര്‍ക്കിള്‍), മുനീര്‍ സഖാഫി കാവില്‍ (ജന. സെക്രട്ടറി എസ്.വൈ എസ് നടുവണ്ണൂര്‍ സര്‍ക്കിള്‍), ഹാഷിം പി.സി (സെക്രട്ടറി കെ.എംജെ നടുവണ്ണൂര്‍ യൂനിറ്റ്) എന്നിവര്‍ സംസാരിച്ചു.
അബ്ദുറഷീദ് സഖാഫി സ്വാഗതവും സുഹൈല്‍ ചാത്തോത്ത് നന്ദിയും പറഞ്ഞു.
SYS Santhwana Kendra was dedicated to the nation at naduvannur