കൂത്താളി: ഒരു കുടുംബത്തിന്റെ അത്താണിയും കൂലിപ്പണിക്കാരനുമായ കൂത്താളി സ്വദേശി കുറുന്താഴ രാജന്റെ ചികിത്സക്കാവശ്യമായ തുക ശേഖരിക്കാന്‍ ചികിത്സ കമ്മിറ്റി രൂപീകരിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന ഒരു വാഹനാപകടത്തില്‍ അരയ്ക്ക് താഴെ സംഭവിച്ച ഗുരുതരമായ പരുക്കില്‍ മാസങ്ങളോളം കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ്, കോഴലക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സയിലും, തുടര്‍ന്ന് വീട്ടില്‍ മാസങ്ങളോളം കിടന്ന കിടപ്പിലുമായിരുന്നു.
ഇപ്പോഴും ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമേ പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും നടന്ന് പോകാന്‍ കഴിയൂ. തുടയെല്ലുകള്‍ പൊട്ടി പൊടിയുന്നതിനാല്‍ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത ഇന്ന് കുടുംബത്തിന് ഉണ്ട്.
നിലവില്‍ ഒരു കാലിന്റെ നീളം കുറഞ്ഞുവരികയും ഇനിയും ഓപ്പറേഷന്‍ ഉള്‍പ്പെടെ ചികിത്സ നടത്തണമെന്നുമാണ് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നാളെയാണ് ഒന്നാം ഘട്ട ഓപ്പറേഷന്‍.
രണ്ടര ലക്ഷം രൂപ അടിയന്തിരമായി ഇതിനു മാത്രം കണ്ടെത്തേണ്ടതുണ്ട്. കൂടാതെ പണി പാതിയില്‍ നിലച്ച വീടെന്ന സ്വപ്നവും പൂര്‍ത്തീകരിക്കേതുണ്ട്. ഇതിനായി രാജന്റെ സുഹൃത്തുക്കള്‍, കൂത്താളിയിലെ പൊതു പ്രവര്‍ത്തകര്‍, ജന പ്രതിനിധികള്‍..... എന്നിവര്‍ ചേര്‍ന്ന് ഒരു ചികിത്സ നിധി സ്വരൂപിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
രാജന്റെ സ്വന്തം അക്കൗണ്ടിലേക്ക് പണം നല്‍കികൊണ്ട് ഈ ഉദ്യമത്തില്‍ എല്ലാ സുമനസുകളും സഹായങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍തഥിക്കുന്നു.
ചെയര്‍മാന്‍ - വി.എം അനൂപ്കുമാര്‍ (കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), കണ്‍വീനര്‍ - ശ്രീവിലാസ് വിനോയ് (കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗം), ട്രഷറര്‍ - പി.ടി. അഷറഫ് (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം), രക്ഷാധികാരി കെ.കെ ബിന്ദു (കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്).
അകൗണ്ട് നമ്പര്‍ : 4086103000085. IFC CNRB0004086. കാനറാ ബാങ്ക് കൂത്താളി.
കെ രാജന്‍ - ഫോണ്‍: 7025982682. Google Pay.
Kurunthazha Rajan Treatment Committee at koothali