---
title: "എസ്എസ്എല്‍സി; നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം"
english_title: "SSLC; Naduvannur Govt: A brilliant success for Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204199/sslc-naduvannur-govt-a-brilliant-success-for-higher-secondary-school"
published_at: "2024-05-09T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# എസ്എസ്എല്‍സി; നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

> **Lead Summary:** ** നടുവണ്ണൂര്‍: **എസ്എസ്എല്‍സി ഫലം പുറത്തു വന്നപ്പോള്‍ നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം.

## Article Content

** നടുവണ്ണൂര്‍: **എസ്എസ്എല്‍സി ഫലം പുറത്തു വന്നപ്പോള്‍ നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം.

168 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് കരസ്ഥമാക്കി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാമതെത്തി.

പരീക്ഷ എഴുതിയ 548 കുട്ടികളും വിജയിച്ചു. വിജയികളെ പി.ടി.എ.യും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.സി. സുരേന്ദന്‍, സുധീഷ് ചെറുവത്ത്, പി.ടി .എ പ്രസിഡണ്ട് അഷ്‌റഫ് പുതിയപ്പുറം, എസ്.എം.സി. ചെയര്‍മാന്‍ എന്‍. ഷിബീഷ്, മുന്‍ പ്രധാനധ്യാപകന്‍ ടി. മുനാസ്, ഡെപ്യൂട്ടി പ്രധാനധ്യാപകന്‍ എ. ഷീജ, എജു കെയര്‍ കണ്‍വീനര്‍ ടി.എം. ഷീല, സ്റ്റാഫ് സെക്രട്ടറി വി.കെ. നൗഷാദ്, പി.കെ.സന്ധ്യ, വി.സി. സാജിദ്, ദീപ നാപ്പള്ളി, മുസ്തഫ പാലോളി, സി.മുസ്തഫ, റഫീഖ് കുറുങ്ങോട്ട് എന്നിവര്‍ വിജയാഘോഷത്തില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204199/sslc-naduvannur-govt-a-brilliant-success-for-higher-secondary-school)